Sunday, September 6, 2026

55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും

 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച സ്വതന്ത്ര വീർ സവർക്കർ ആണ് ഇന്ത്യൻ പനോരമയിലെ ഉത്ഘാടന ചിത്രം.

384 ചിത്രങ്ങളിൽ നിന്നാണ് ഫീച്ചർ വിഭാ​ഗത്തിലെ 25 സിനിമകൾ തിരഞ്ഞെടുത്തത്. നോൺ ഫീച്ചർ വിഭാ​ഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത് 262 സിനിമകളിൽനിന്നും. ഘർ ജൈസാ കുഛ് ആണ് ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാ​ഗത്തിലെ ഉദ്ഘാടനചിത്രം. മലയാളത്തിൽനിന്ന് ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയു​ഗം, ലെവൽക്രോസ് എന്നിവയാണ് ഇന്ത… ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാ​ഗത്തിലെ ഉദ്ഘാടനചിത്രം. മലയാളത്തിൽനിന്ന് ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയു​ഗം, ലെവൽക്രോസ് എന്നിവയാണ് ഇന്ത്യൻ പനോരമയിലെ ഫീച്ചർ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴിൽനിന്ന് ജി​ഗർതണ്ട ഡബിൾ എക്സും തെലുങ്കിൽ നിന്ന് കൽക്കി 2898 എ.ഡി എന്ന ചിത്രവും പ്രദർശിപ്പിക്കും

ഇതിൽ മുഖ്യധാരാ സിനിമാ വിഭാ​ഗത്തിലാണ് മഞ്ഞുമ്മൽ ബോയ്സും കൽക്കിയും ഉൾപ്പെട്ടിരിക്കുന്നത്. വിക്രാന്ത് മാസി നായകനായ 12ത് ഫെയിൽ എന്ന ചിത്രവും ഈ പട്ടികയിലുണ്ട്. അതേസമയം നോൺ ഫീച്ചർ വിഭാ​ഗത്തിൽ മലയാളത്തിൽ നിന്നുള്ള ചിത്രങ്ങളില്ല. നടൻ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള 12 അം​ഗങ്ങളാണ് ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാ​ഗത്തിലെ സിനിമകൾ തിരഞ്ഞെടുത്തത്. ഓസ്ട്രേലിയയിൽനിന്നുള്ള ചിത്രങ്ങളാണ് കൺട്രി ഫോക്കസ് വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുക. ഏഴ് ചിത്രങ്ങളായിരിക്കും ഈ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുക.



spot_img

Hot Topics

Related Articles

Also Read

‘പ്രേമലു’ ഇനി ഒടിടിയിലേക്ക്

0
ഏപ്രിൽ 12 ന് ചിത്രം ഹോട് സ് സ്റ്റാർ സ് ട്രീമിങ് തുടങ്ങും.  ബോക്സോഫീസിൽ നൂറു കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമാണ് പ്രേമലു. തമിഴിലും തെലുങ്കിലും പ്രേമലു തരംഗമായി.

പ്രണയ ചിത്രവുമായി ‘മന്മഥൻ’ പോസ്റ്റർ റിലീസ്

0
പ്രണയിക്കുന്നവര്ക്കും പ്രണയം ആഗ്രഹിക്കുന്നവർക്കുമായി  പുതിയ പ്രണയ ചിത്രം വരുന്നു. മന്മഥൻ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. അൽത്താഫ് സലീം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘ദി മാസ്റ്റർ ഓഫ് ഹാർട്സ്’...

‘എന്ന് സ്വന്തം പുണ്യാളൻ’ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാള’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാജി. എം ആൻറണിയുടേതാണ് കഥയും...

‘സമൻസു’മായി ആൻ സരിഗ ആൻറണി; ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പ്രഖ്യാപനം

0
ആൻ സരിഗ സംവിധാനം ചെയ്യുന്ന ‘സമൻസ്’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആദ്യ ചിത്രമായിരുന്ന ‘അഭിലാഷ’ത്തിന്റെ ലൊക്കേഷനിൽ വെച്ച് നടന്നു. നവംബർ 17- വെള്ളിയാഴ്ച കോഴിക്കോട് മുക്കത്ത്  വെച്ചായിരുന്നു ചടങ്ങ് നടന്നത്.

ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രം ഉടൻ

0
മഞ്ഞുമ്മൽ ബോയ്സിന്റെ പ്രധാനികളായ ജിത്തു മാധവനും ചിദംബരവും ഒന്നിക്കുന്ന ചിത്രം ഉടൻ. ചിദംബരം സംവിധാനം ചെയ്യുന്ന കഥയ്ക്ക് ജിത്തു മാധവന്റേതാണ് തിരക്കഥ. കെ വി എൻ പ്രൊഡക്ഷൻസും തെസ് പിയാൻ  ഫിലിംസും ചേർന്ന്...