തന്റെ ക്യാമ്പസ് ജീവിതത്തിൽ നടന്ന സംഭവകഥകളെ മുൻനിർത്തി മാധ്യമ പ്രവർത്തകനായ ഡോ: ജി കിഷോർ തിരക്കഥ എഴുതി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘താൾ’ നാളെ മുതൽ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിൽ ആൻസൺ പോൾ ആണ് നായകനായി എത്തുന്നത്. രണ്ട് കാലഘട്ടനങ്ങളിലൂടെ സംഭവിക്കുന്ന കഥ പറയുന്ന താൾ ഒരു ത്രില്ലർ മൂവിയാണ്. ആൻസൺ പോൾ, ആരാദ്ധ്യ ആൻ, രാഹുൽ മാധവ്, രഞ്ജി പണിക്കർ, സിദ്ധാർഥ് ശിവ, ശ്രീധന്യ, ദേവി അജിത്ത്, നോബി, അരുൺകുമാർ, മറീന മൈക്കിൾ, രോഹിണി, വിവിയ ശാന്ത്, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം സിനു സിദ്ധാർഥ്, സംഗീതം ബിജിപാൽ, വരികൾ ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം.
Also Read
പുത്തൻ ട്രയിലറുമായി ‘അഭിലാഷം’
സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ ചിത്രം ‘അഭിലാഷ’ത്തിന്റെ ട്രയിലർ റിലീസായി. ചിത്രം ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷംസു സെയ്ബ ആണ്...
പുതിയ ട്രയിലറുമായി ‘പ്രാവിൻകൂട് ഷാപ്പ്’
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെഏറ്റവും...
മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കഥയുമായി മായാവനം; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
നാലു മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ജീവിതകഥ പറയുന്ന ചിത്രം മായാവനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സായ്- സൂര്യ ഫിലിംസിന്റെ ബാനറിൽ ഡോ: ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മായാവനം.
സംവിധാനത്തിലും കൈ വെച്ച് മോഹൻലാൽ; ത്രീഡി ചിത്രം ‘ബറോസ്’ ഉടൻ
മോഹൻലാൽ സംവിധേയകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് അവസാനഘട്ടം പൂർത്തിയാക്കുന്നു. നിധികാക്കും ഭൂതത്തിന്റെ കഥപറയുന്ന ചിത്രമാണ് ബറോസ്.
സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു
സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ ശ്രദ്ധേയ സീരിയലുകള്‍ സംവിധാനം ചെയ്ത ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.







