Wednesday, October 21, 2026

സതീഷ് തൻവി ചിത്രം ‘ഇന്നസെന്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിച്ച്  സതീഷ് തൻവി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളികൾക്ക് സുപരിചിതനായ സോഷ്യൽ മീഡിയ താരം ടാൻസാനിയൻ പൌരനായ കിലി പോളും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. അൽത്താഫ്, അസീസ് നെടുമങ്ങാട്, ജോമോൻ ജ്യോതിർ, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പൂർണ്ണമായും ഒരു കോമഡി ത്രില്ലർ കഥയാണ് ഇന്നസെന്റ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സതീഷ് തൻവിയും ശിഹാബൂം സർജി വിജയനും ചേർന്നാണ്. ഷിഹാബ് കരുനാഗപ്പള്ളിയുടേതാണ് കഥ. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ഛായാഗ്രഹണം നിഖിൽ എസ്. പ്രവീൺ, എഡിറ്റിങ് റിയാസ് കെ. ബദർ, സംഗീതം ജയ് സ്റ്റെല്ലാർ.

spot_img

Hot Topics

Related Articles

Also Read

ഷൈൻ ടോം നായകനായ പുതിയ ചിത്രം ‘നിമ്രോദ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ക്രൈം ത്രില്ലർ ചിത്രം നിമ്രോദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിൽ ദിവ്യ പിള്ളയും ആത്മീയയുമാണ് നായികമാരായി എത്തുന്നത്.

36- കോടി സ്വന്തമാക്കി കിങ് ഓഫ് കൊത്ത; രണ്ടാം വാരത്തിലും ഹൌസ് ഫുള്‍

0
ഡീഗ്രേഡിങ്ങും വ്യാജ പതിപ്പുകളും എതിരിട്ട് കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ട് രണ്ടാംവാരത്തിലേക്ക് കടന്നു.

നടനും സംവിധായകനുമായ വിനീത് കുമാർ കേന്ദ്രകഥാപാത്രം’ ‘ദി സസ്പെക്ട് ലിസ്റ്റ്’ ഐസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിൽ 19- ന്

0
സംവിധായകനായ വിനീത് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി ഇർഫാൻ കമാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സസ്പെക്ട് ലിസ്റ്റ് എന്ന ചിത്രം ഫെബ്രുവരി 19 ന് ഐസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ആവുന്നു.

ത്രില്ലാണ് ആൻറണി അന്ത്രപ്പേർ, കൊലമാസ്സാണ് ആൻമരിയ; കിടിലൻ സിനിമയുമായി വീണ്ടും ജോഷി

0
ഇടുക്കിയുടെ വന്യസൌന്ദര്യത്തെ പശ്ചാത്തലമാക്കി പിറവി കൊണ്ട സിനിമ. ജോഷിയുടെത് കിടിലൻ ആക്ഷൻ മൂവിയാണെന്നാണ് 'ആൻറണി' പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ആൻറണി ആന്ത്രപ്പേറായി ജോജു ജോർജ്ജും ആൻമരിയ ആയി കല്യാണി പ്രിയദർശനും ഞാനോ നീയോ? എന്ന മട്ടിൽ മത്സരിച്ചഭിനയിച്ച ചിത്രം.

ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കല്യാണമരം’ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു

0
 ധ്യാൻ ശ്രീനിവാസനെ നായകനാക്കി  രാജേഷ് അമനക്കര സംവിധാനം, തിരക്കഥയും ഒരുക്കുന്ന ചിത്രം ‘കല്യാണമര’ത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. ​ മറിയം സിനിമാസിന്റെ ബാനറിൽ സാജി കെ. ഏലിയാസ് ആണ് ചിത്രത്തിന്റെ...