ഓസ്കർ വോട്ടിങ് പ്രക്രിയയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട എല്ലാ സിനിമകളും കണ്ടിരിക്കണമെന്ന് പുതിയ നിയമവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. വോട്ടിങിന് മുൻപായി എല്ലാ വിഭാഗങ്ങളിൽ നിന്നും നോമിനേഷനിൽ വരുന്ന ചിത്രങ്ങൾ അക്കാദമി അംഗങ്ങൾ നിർബന്ധമായും കണ്ടിരിക്കണമെന്നാണ് പുതിയ നിയമം. 98- മത് ഓസ്കർ പുരസ്കാര പ്രഖ്യാപത്തിന് മുന്നോടിയായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അധികൃതർ ഇക്കാര്യം പുറത്ത് വിട്ടത്. അക്കാദമി അംഗങ്ങൾ സിനിമ കാണാതെ അവാർഡ് നിർണ്ണയിക്കുന്നു, അർഹമായവയ്ക്ക് ലഭിക്കുന്നില്ല എന്നിങ്ങനെ വ്യാപകമായ പരാതിയെ തുടർന്നാണ് പുതിയ നിയമനടപടി. നോമിനേഷനുകൾക്കുള്ള വോട്ടിങ് കാലയളവ് 2026 ജനുവരി 12 മുതൽ ജനുവരി 16 വരെയാണ്. ഔദ്യോഗിക നോമിനികളെ ജനുവരി 22 നു പ്രഖ്യാപിക്കും. തുടർന്ന് ഫെബ്രുവരി 10- നു വാർഷിക ഓസ്കർ നോമിനീസ് ലഞ്ചിയൺ നടക്കും. ഓസ്കർ പുരസ്കാര ചടങ്ങ് 2026 മാർച്ച്- 15 നു നടക്കും.
Also Read
പ്രദര്‍ശനത്തിനെത്തി ‘അവകാശികള്‍’ ടി ജി രവിയും ഇര്‍ഷാദും ജയരാജ് വാര്യരും പ്രധാന കഥാപാത്രങ്ങള്‍
അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ടി ജി രവിയുടെ 250- മത്തെ ചിത്രമാണ് അവകാശികള്‍. ചിത്രം ഐസ്ട്രീം, ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
പുതിയ സിനിമയുമായി നഹാസ് നാസർ; പ്രധാന വേഷത്തിൽ ആസിഫ് അലിയും സുരാജും
ആഷിക് അലി ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നഹാസ് നാസർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നു.
ഫെബ്രുവരി 9 ന് റിലീസിനൊരുങ്ങി അന്വേഷിപ്പിൻ കണ്ടെത്തും; പൊലീസ് വേഷത്തിൽ ടൊവിനോ
തിയ്യേറ്റർ ഓഫ് ഡ്രീംസൈറ്റ് ബാനറിൽ ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9 ന് തിയ്യേറ്ററുകളിൽ എത്തും.
നവ്യനായരും സൌബിനും കേന്ദ്രകഥാപാത്രങ്ങൾ; ചിത്രീകരണം പൂർത്തിയാക്കി ‘പാതിരാത്രി’
മമ്മൂട്ടിയെയും പാർവതിയെയും പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ‘പുഴു’ എന്ന ചിത്രത്തിന് ശേഷം നവ്യനായരെയും സൌബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ യുടെ ചിത്രീകരണം പൂർത്തിയായി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി...
‘പാരഡൈസ് സര്‍ക്കസി’ല്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു- മജീഷ്യനായി
ഷൈന്‍ ടോം ചാക്കോ മജീഷ്യനായി എത്തുന്ന പാരഡൈസ് സര്‍ക്കസിന്‍റെ ഡബ്ബിങ് പുരോഗമിക്കുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഖൈസ് മിലൈന്‍ ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം







