Sunday, September 6, 2026

‘ഒറ്റക്കൊമ്പനാ’യി ലൊക്കേഷനിൽ സജീവമായി സുരേഷ് ഗോപി; ചിത്രീകരണം പുനരാരംഭിച്ചു

കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ഒറ്റക്കൊമ്പൻ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു.  ഔദ്യോഗിക കാര്യങ്ങൾക്ക് ശേഷമാണ് അദ്ദേഹം സിനിമയിൽ സജീവമാകുക എന്നു നിർമാതാവ് ശ്രീ ഗോകുലം ഗോപാലൻ വിഷുവിന് മുൻപ് അറിയിച്ചിരുന്നു. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് അദ്ദേഹം. ആദ്യ ചിത്രീകരണം പൂജപ്പുര സെൻട്രൽ ജയിൽവളപ്പിലാണ് ആരംഭിച്ചത്.  ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ചിത്രം മാത്യൂസ് സംവിധാനം ചെയ്യുന്നു. 2020 ൽ ആണ് സിനിമയുടെ തീരുമാനം ഉണ്ടായതെങ്കിലും പല കാരണങ്ങളാൽ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു.

നവാഗതനായ മാത്യുസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊടുപ്പുഴയിലാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചത്. ജൂൺ അവസാനം വരെ തൊടുപുഴ, ഈരാറ്റുപേട്ട, ഭരണങ്ങാനം എന്നിവിടങ്ങളിലും ചിത്രീകരണം പുരോഗമിക്കും. കൂടാതെ മലേഷ്യ. മക്കഔ എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും.  ഷിബിൻ ഷാജികുമാറിന്റെതാണു തിരക്കഥ. വിജയരാഘവൻ, ഇന്ദ്രജിത്ത് സുകുമാരൻ, കബീർ ദുഹാൻ സിങ്, ചെമ്പൻ വിനോദ്, ബിജു പപ്പൻ, സുചിത്ര നായർ, ജോണി ആൻറണി, ലാലു അലക്സ്, മേഘ്ന രാജ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബോളിവുഡ് താരമാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രചന ഷിബിൻ ഫ്രാൻസിസ്, എഡിറ്റിങ് ഷഫീഖ് വി ബി, ഗാനങ്ങൾ വയലാർ ശരത്ചന്ദ്ര വർമ്മ, ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ഹർഷവർദ്ധനൻ രമേശ്വരൻ.

spot_img

Hot Topics

Related Articles

Also Read

മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹിക പ്രസക്തിയുള്ള കുടുംബ ചിത്രമായി ;ജാനകി ജാനേ’ തിരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര പ്രതിഭാ പുരസ്കാരങ്ങൾ സംവിധായകൻ വി എം വിനു, നിർമ്മാതാവും നടനുമായ എ വി അനൂപ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ജിത്തു ജോസഫ് ചിത്രം  ‘വലതുവശത്തെ കള്ളൻ’

0
നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന...

പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.  

മലയാള സിനിമയുടെ അന്ത്യാഞ്ജലി- പി വി ഗംഗാധരന്‍ വിടപറഞ്ഞു

0
ജനപ്രിയ സിനിമകളുടെ അമരക്കാരനായിമാറിയ പി വി ഗംഗാധരന്‍ തൊട്ടതെല്ലാം പൊന്നാക്കി. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ബഹുമാനത്തോടെ പി വി ജി എന്നു വിളിച്ചു.

ജോജു ജോര്‍ജിന്‍റെ ‘പുലിമട’ ഇനി തിയ്യേറ്ററില്‍

0
ജോജു ജോര്‍ജ്ജും ഐശ്വര്യ രാജേഷും ലിജോ മോളും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുലിമട ഒക്ടോബര്‍ 26- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തിന്‍റെ ടീസറുകളും പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണ് പുലിമട