Sunday, September 6, 2026

മോഹൻലാൽ- സത്യൻഅന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ പൂനെയിൽ ചിത്രീകരണം പുരോഗമിക്കുന്നു

മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെഷൂട്ടിങ് പൂനെയിൽ പുരോഗമിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ ഇതിനിടെ കേരളത്തിലെ ചിത്രീകരണം മുഴുവനായും പൂർത്തിയാക്കി. പൂനെയിലെ ചിത്രീകരണം ഏകദേശം ഒരുമാസത്തോളം നീണ്ടുനിൽക്കും.  നിർമ്മാണം. അഖിൽ സത്യന്റെതാണ് കഥ. തിരക്കഥ സോനു ടി. പി എഴുതുന്നു. അനൂപ് സത്യൻ അസിസ്റ്റന്റ് ഡയറക്ടറായും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു.

പ്രകൃതിരമണീയമായ പശ്ചാത്തലഭംഗിയും ചിത്രത്തിൽ ഒരുക്കുന്നുണ്ട്. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന 20- മത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ഛായാഗ്രഹണം അനു മൂത്തേടത്ത്. സന്ദീപ് ബാലകൃഷ്ണൻ എന്നകഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മാളവിക മോഹൻ നായികയായി എത്തുന്നു. സംഗീത് പ്രതാപ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ്,  ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എഡിറ്റിങ്- കെ രാജഗോപാൽ, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ.

spot_img

Hot Topics

Related Articles

Also Read

ഫെബ്രുവരി 20 നു ‘ഓഫീസർ ഓൺ ഡ്യൂട്ടി’ തിയ്യേറ്ററുകളിലേക്ക്

0
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന  ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫെബ്രുവരി 20- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായാട്ട്, ഇരട്ട എന്നീ...

‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…

0
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....

റിയലിസ്റ്റിക് കോമഡി ഫാമിലിഎന്റർടൈമെന്റ് മൂവി ‘ആഭ്യന്തര കുറ്റവാളി’യിൽ നായകനായി ആസിഫ് അലി

0
നവാഗതനായ സേതുനാഥ് പത്മകുമാർ ആണ് കഥയും തിരക്കഥയും സംവിധാനവും. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാംസലാം ആണ് നിർമ്മാണം.

ഭ്രമയുഗത്തിന് ശേഷം സിദ്ധാർഥ് ഭരതൻ വരുന്നു ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ;’ ടൈറ്റിൽ പോസ്റ്റർ റിലീസ്

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഉണ്ണി ലാലുവും സിദ്ധാർഥ് ഭരതനും  പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പുരോഗമിക്കുന്നു

ഏറ്റവും പുതിയ ചിത്രവുമായി എബ്രിഡ് ഷൈനും ജിബു ജേക്കബും

0
എബ്രിഡ് ഷൈൻ തിരക്കഥ എഴുതി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഭീകരൻ’ ഒരുങ്ങുന്നു. ഇരുവരും ഒന്നിക്കുന്ന അദ്യ ചിത്രം കൂടിയാണ് ഭീകരൻ. ജെ & എ സിനിമാ ഹൌസ്...