Sunday, September 6, 2026

കേരള നിയമസഭാംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിങ് നടത്തി ‘പ്രാവിൻകൂട് ഷാപ്പ്’

സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’ റിലീസിന് മുൻപ് കേരള നിയമസഭാംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിങ് നടത്തി. കേരള നിയമസഭയുടെ 13- മത് സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കലാഭവൻ തിയ്യേറ്ററിൽ വെച്ചായിരുന്നു സിനിമയുടെ പ്രദർശനം നടന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും സിനിമ കാണാൻ എത്തി.

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്ത ഷൈജു ഖാലിദ് ആണ് ഈ ചിത്രത്തിനും ക്യാമറാമാനായി എത്തുന്നത്.  ചാന്ദ്നി ശ്രീധരൻ, നിയാസ് ബക്കർ, ശബരീഷ് വർമ്മ, വിജോ അമരാവതി, പ്രതാപൻ കെ എസ്, രേവതി. ശിവജിത്ത് പത്മനാഭൻ, സന്ദീപ്, രാംകുമാർ, തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി.

spot_img

Hot Topics

Related Articles

Also Read

ഇംഗ്ലിഷ് ഹൊറര്‍ ചിത്രവുമായി മലയാളികള്‍; ‘പാരനോര്‍മല്‍ പ്രോജക്റ്റി’ന്‍റെ ട്രൈലര്‍ ശ്രദ്ധേയമായി

0
എസ് എസ് ജിഷ്ണു ദേവിന്‍റെ സംവിധാനത്തില്‍ ക്യാപ്റ്റാരിയസ് എന്‍റര്‍ടൈമെന്‍റിസി ന്‍റെ ബാനറില്‍ ഒരുങ്ങുന്ന മലയാളികളുടെ ഇംഗ്ലിഷ് ഹൊറര്‍ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. ‘പാരനോര്‍മല്‍ പ്രോജക്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങി.

വില്പനക്കെടുക്കാത്ത ജീവിതങ്ങൾ

0
അവനവനെക്കൊണ്ട് സ്വയം ലാഭയേതുമില്ലാതെ ഇരുണ്ട മുറിക്കകത്ത് മറ്റുള്ളവർക്കായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന അനേകം സ്ത്രീജീവിതങ്ങളുടെ  പകർപ്പാണ് മനോരഥങ്ങളിലെ ‘വില്പന’. എം ടി വാസുദേവൻനായരുടെ എട്ട് ചെറുകഥകളെ കോർത്തിണക്കിക്കൊണ്ട് പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന...

തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മരിച്ച നിലയില്‍

0
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര( 16) തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി ടിടികെ റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഷെയ്ൻ നിഗവും സണ്ണി വെയ്നും പ്രധാന കഥാപാത്രമായി എത്തുന്ന വേലയുടെ പ്രീ ടീസർ പുറത്ത്

0
ഷെയ്ൻ നിഗവും സണ്ണി വെയ്നും പോലീസ് വേഷത്തിലെത്തുന്ന വേലയുടെ പ്രീ ടീസർ പുറത്ത്. നവംബർ 10-ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. നവാഗതനായ ഷ്യം ശശിയാണ് ചിത്രത്തിന്റെ സംവിധാനം.

‘തേരി മേരി’ ചിത്രീകരണം ആരംഭിച്ചു

0
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണം ആരംഭിച്ചു.