Sunday, September 6, 2026

ടോവിനോയുടെ പിറന്നാൾ ദിനത്തിൽ പുത്തൻ പോസ്റ്ററുമായി ‘എമ്പുരാൻ’

ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടോവിനോയുടെ പിറന്നാൾ പ്രമാണിച്ച് അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായിരിക്കുന്നത്. ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടോവിനോ സിനിമയിൽ എത്തുന്നത്. ‘പവർ ഈസ് ആൻ ഇല്യൂഷൻ’ (അധികാരമെന്നത് മിഥ്യയാണ്0 എന്ന ടാഗ് ലൈനാണ് പോസ്റ്ററിന് നല്കിയിരിക്കുന്നത്. ലൂസിഫറിൽ കുറച്ചു സമയമേ ഉള് എങ്കിലും എമ്പുരാനിൽ മുഴുനീള വേഷത്തിലാണ് ടോവിനോ എത്തുന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രി വേഷത്തിലാണ് ടോവിനോ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മാർച്ച് 27- നു ചിത്രം തിയ്യേറ്ററുകളിൽ റിലീസിന് എത്തും. പൃഥ്വിരാജിന്റെ ആദ്യ സംവിധാനചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. ലൈക്ക പ്രൊഡക്ഷൻസിന്റെയും ആശീർവാദ് സിനിമാസിന്റെയും നിർമ്മാണ ചിത്രമാണ് ‘എമ്പുരാൻ’. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ റിലീസിനെത്തുന്ന ‘എമ്പുരാൻ’ ഒരു പാൻഇന്ത്യൻ സിനിമ കൂടിയാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. ഈ ചിത്രത്തിലും മഞ്ജു വാര്യരും ടോവിനോ തോമസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

spot_img

Hot Topics

Related Articles

Also Read

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; ‘ഒരു സർക്കാർ ഉത്പന്നമാണ് റിലീസാവാനുള്ള പുതിയ ചിത്രം

0
തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ  പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് 8 ന് റിലീസാ വാനിരുന്ന ഒരു സർക്കാർ ഉത്പന്ന’മാണ് ഏറ്റവും പുതിയ ചിത്രം.

എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

0
എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

പുത്തൻ പോസ്റ്ററുമായി അൻപോട് ‘കണ്മണി’

0
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ കൺസെപ്റ്റ്  പോസ്റ്റർ പുറത്തിറങ്ങി. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ...

ത്രില്ലർ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
പോപ് മീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ റിലീസിന് എത്തും

കഥ- തിരക്കഥ- സംവിധാനം- ഹാരിസ്, ‘മിസ്റ്റര്‍ ഹാക്കര്‍’ ടീസര്‍ പുറത്തുവിട്ടു

0
സി എഫ് സി ഫിലിംസിന്‍റെ ബാനറില്‍ ഹാരിസ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘മിസ്റ്റര്‍ ഹാക്കറു’ടെ ടീസര്‍ പുറത്തുവിട്ടു.