Sunday, September 6, 2026

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടെഴുത്തുകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

എക്കാലത്തും മലയാളികളുടെ നാവിലൂറുന്ന കലാഭവന്‍ മണിയുടെ പാട്ടെഴുത്തുകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65- വയസ്സായിരുന്നു. കലാഭവന്‍ മണി പാടിപ്പാടി അനശ്വരമാക്കിയ നാടന്‍ പാട്ടുകളെല്ലാം അറുമുഖന്‍ വെങ്കിടങ്ങ് രചിച്ചവ ആയിരുന്നു. നാടന്‍ പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നാണ് അറുമുഖന്‍ വെങ്കിടങ്ങ് അറിയപ്പെട്ടിരുന്നത്. 350- ഓളം ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍റെ തൂലികയിലൂടെ പിറന്നു. കലാഭവന്‍ മണിയെ ഏത് സാധാരണക്കാര്‍ക്കിടയിലും ചിരപരിചിതനും ജനപ്രിയവുമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് ഈ നാടന്‍ പാട്ടുകളായിരുന്നു.

‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍’, ‘പകല് മുഴുവന്‍ പണിയെടുത്ത്’, ‘വരിക്കച്ചക്കേടെ’, ഈനി പ്രസിദ്ധമായ നാടന്‍ പാട്ടുകള്‍ അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയതാണ്. 1998- ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’ എന്ന ഗാനം അറുമുഖന്‍ വെങ്കിടങ്ങ് എഴുതി. കൂടാതെ സാവിത്രിയുടെ അരഞ്ഞാണം, ചന്ദ്രോത്സവം, ഉടയോന്‍, രക്ഷകന്‍,ദ ഗാര്‍ഡ്, തിടങ്ങിയ ചിത്രങ്ങളിലും ചില ആല്‍ബങ്ങളിലും ഭക്തിഗാനങ്ങളും അറുമുഖന്‍ വെങ്കിടങ്ങ് എഴുതി. ഭാര്യ: അമ്മിണി. മക്കള്‍: സിജു, ശിനി, ഷൈന്‍, കണ്ണന്‍ പാലാഴി, ഷൈനി. സംസ്കാറാം ഇന്ന് വൈകീട്ട് മൂന്നിന് തൃശൂരില്‍ പൊതുശ്മശാനത്തില്‍.

spot_img

Hot Topics

Related Articles

Also Read

രസിപ്പിക്കുന്ന ടീസറുമായി ‘മലയാളി ഫ്രം ഇന്ത്യ’

0
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ രസിപ്പിക്കുന്ന ട്രയിലർ പുറത്തിറങ്ങി.

പുത്തൻ ക്യാരക്ടർ പോസ്റ്ററുമായി ‘സ്വർഗ്ഗം’

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ  പുറത്തിറങ്ങി. ചിത്രത്തില് ആനിയമ്മ എന്ന  കഥാപാത്രമായാണ് മഞ്ജുപിള്ള എത്തുന്നത്. മഞ്ജു പിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് പുരത്തിറങ്ങിയിരിക്കുന്നത്. സി എൻ...

അഭിനയത്തോടൊപ്പം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് ഇനി സുരാജ് വെഞ്ഞാറമ്മൂടും

0
നിർമ്മാതാവായ ലിസ്റ്റിൽ സ്റ്റീഫന്റെ മാജിക്കൽ ഫ്രയിംസിനോടൊപ്പം സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസ് ചേർന്ന് നിർമ്മിക്കുന്ന ‘പ്രൊഡക്ഷൻ നമ്പർ 31 എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊല്ലൂര് മൂകാംബിക ക്ഷേത്രത്തിൽ വെച്ച് നട

‘മറിമായ’ത്തിലെ താരങ്ങൾ ഒന്നിച്ച് ഒരു സിനിമയിൽ; തിരക്കഥ- സംവിധാനം മണി കണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും

0
സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ഓണത്തിന് റിലീസിനൊരുങ്ങി ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’

0
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൌഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഓണത്തിന് റിലീസിന് ഒരുങ്ങുന്നു. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്....