രജനികാന്ത് നായകനായി എത്തുന്ന തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലും അമിതാഭ് ബച്ചനും എത്തുന്നു എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് മഞ്ജു വാര്യരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും പങ്ക് വെച്ചു. ‘തലൈവര്‍ 170’ എന്ന താല്‍ക്കാലിക പേരാണ് ചിത്രത്തിന് നല്കിയിരിക്കുന്നത്. ദുഷാര വിജയന്‍, റിതിക സിങ് തുടങ്ങിയവറം ചിത്രത്തില്‍ അഭിനയിക്കുന്നു. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചനും രജനി കാന്തും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
Also Read
ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു; ‘തേരി മേരി’ യുടെ ചിത്രീകരണം ജനുവരിയില്‍
ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം ‘തേരി മേരി’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. ടെക് സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തേരി മേരി. ഷൈന്‍ ടോ ചാക്കോയുടെ ജന്മദിനമായ സെപ്തംബര്‍ 15- നാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
തെന്നിന്ത്യൻ നടൻ വിജയ രംഗരാജു അന്തരിച്ചു
പ്രശസ്ത തെന്നിന്ത്യൻ നടൻ വിജയ രംഗരാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സിദ്ദിഖ്- മോഹന്ലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ റാവുത്തർ’ എന്ന...
ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം. ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...
സുരാജ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ ഡിസംബർ 20- ന് റിലീസ്
തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്നചിത്രം ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. . തികച്ചും...
‘പുലിമട’യില്‍ പതുങ്ങി ജോജു ചിത്രം ‘പുലിമട’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ചിത്രത്തിന് ടാഗ് ലൈന്‍ ‘സെന്‍റ് ഓഫ് എ വുമണ്‍’ പെണ്ണിന്‍റെ സുഗന്ധം എന്നര്‍ത്ഥത്തിലാണ് കൊടുത്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങാന്‍ പോകുന്ന ‘പുലിമടയില്‍ ഐശ്വര്യ രാജേഷും ലിജോമോളും നായികമാരായി എത്തുന്നു.







