നല്ല നിലാവുള്ള രാത്രിക്ക് ശേഷം സാന്ദ്രാപ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്രാതോമസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍നടക്കുന്നു. ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആന്‍റോ ജോസ് പെരേരെയും എബി ട്രീസാ പോളും ചേര്‍ന്നാണ്. മെംബര്‍ രമേശന്‍ ആണ് ഇരുവരും സംവിധാനം ചെയ്ത ഒടുവിലത്തെ സിനിമ. ഏലത്തോട്ടം നടത്തിക്കൊണ്ട് പോകുന്ന ഇടുക്കിയിലെ മലയോര കര്‍ഷകരുടെ ജീവിത കഥ പറയുന്ന ഫാമിലി എന്‍റര്‍ടൈമെന്‍റ് മൂവിയാണിത്. രണ്ട് കുടുമഭങ്ങള്‍ക്കിടയിലെ മൂന്നു പേരുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഭീഷ്മപര്‍വം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അനഘയാണ് നായിക. ബാബുരാജ്, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, ചെമ്പന്‍ വിനോദ്, രമ്യ സുവി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ രാജേഷ് പിന്നാടന്‍, സംഗീതം കൈലാസ്, ഛായാഗ്രഹണം ലുക്ക് ജോസ് എഡിറ്റിങ് നൌഫല്‍ അബ്ദുള്ള.
ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു; സാന്ദ്രാപ്രൊഡക്ഷന്‍സ് ബാനറില്‍ പുതിയ ചിത്രം അണിയറയില്‍
Also Read
നവംബറിൽ റിലീസ്, ‘കാതൽ ദി കോറു’മായി ജിയോ ബേബി; മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങൾ
കണ്ണൂർ സ്ക്വാഡിന്റെ വൻവിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോർ’ നവംബർ 23- മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും
കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘പൂവൻ കോഴി’യിൽ നായകനായി അജു വർഗീസ്
രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്ത് അജു വർഗീസ് നായകനായി എത്തുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം പൂവൻ കോഴി അണിയറയിൽ ഒരുങ്ങുന്നു.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘എക്കോ’ ഉടൻ തിയ്യേറ്ററുകളിലേക്ക് എത്തുന്നു
'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രം നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ...
ഹൊറര്‍ ത്രില്ലറുമായി രാഹുല്‍ സദാശിവന്‍; ‘ഭ്രമയുഗ’ത്തില്‍ നായകന്‍ മമ്മൂട്ടി
പ്രഗത്ഭരായ അഭിനേതാക്കളും 'അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സംവിധായകന്‍ രാഹുല്‍ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം'.
സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘ചിത്തിനി’
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് സംവിധാനം ചെയ്യുന്നത്.







