Sunday, September 6, 2026

പരമശിവന്റെ വേഷത്തിൽ അക്ഷയ് കുമാർ; ‘കണ്ണപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പരമശിവനായി എത്തുന്ന അക്ഷയ് കുമാറിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.  ‘മൂന്ന് ലോകങ്ങളെയും അടക്കി ഭരിക്കുന്ന മഹോന്നത ദൈവം വിശുദ്ധമായ ഭക്തിക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നു എന്നാണ്  ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകങ്ങൾ.

ചിത്രം 2025 ഏപ്രിൽ 25 ന് ലോകമെമ്പാടും റിലീസ് ചെയ്യും. മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലെ 24 ഫ്രയിംസ് ഫാക്ട്റി, എവിഎ എന്റർടയിമെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ , ശരത് കുമാർ, കൌശൽ  മന്ദ ദേവരാജ്, മോഹൻ ബാബു, അർപ്പിത് രംഗ്, എന്നിവരാണ് മറ്റ് അഭിനേതാക്കൾ . ഛായാഗ്രഹണം ഷെൽഡൻ ചാവു, സംഗീതം സ്റ്റീഫൻ ദേവസി, എഡിറ്റിങ് ആൻറണി ഗോൺസാൽവസ്,  ചിത്രം ന്യൂസിലാഡിന്റെ ഭൂപ്രകൃതി പശ്ചാത്തലമായാണ് ഒരുങ്ങുന്നത്. 

spot_img

Hot Topics

Related Articles

Also Read

കത്തനാരായി ജയസൂര്യ; അനുഷ്ക ആദ്യമായി മലയാളത്തില്‍ എത്തുന്ന ചിത്രം

0
മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരുടെ ജീവിത കഥപറയുന്ന ചിത്രത്തില്‍ കത്തനാരായി ജയസൂര്യ എത്തുന്നു. ഐതിഹ്യകഥകളിലൂടെയും മറ്റും ഇടം നേടിയ മാന്ത്രികനാണ് കടമറ്റത്ത് കത്തനാര്‍.

ഏറ്റവും പുതിയ ടീസറുമായി ‘വിലായത്ത് ബുദ്ധ’

0
ഉർവ്വശി പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപും ഒന്നിച്ച് നിർമ്മിക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ ഏറ്റവും പുതിയ ടീസർ പുറത്ത്. ചിത്രത്തിൽ  ചന്ദന മോഷ്ടാവായ...

20- വർഷത്തിന് ശേഷം റീ റിലീസിനൊരുങ്ങി മോഹൻലാൽ- ശ്രീനിവാസൻ ചിത്രം ‘ഉദയനാണ് താരം’

0
മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു. മലയാള സിനിമയെ നർമ്മത്തിലാറാടിച്ച ഹാസ്യാത്മക ചിത്രമാണ് ഉദയനാണ് താരം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം കാൾട്ടൺ ഫിലിംസിന്റെ...

പ്രൊമോയും പ്രൊമോ ഷൂട്ടുമില്ലാതെ എമ്പുരാന്‍ ചിത്രീകരണം ആരംഭിക്കും; പൃഥ്വിരാജ്

0
എമ്പുരാന് പ്രമോയോ പ്രൊമോ ഷൂട്ടോ ഉണ്ടാകില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ്ങ് തീയതിയും പ്രൊജെക്ടിന്‍റെ വിശദാംശങ്ങളും ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നതാണ്.” പൃഥ്വി രാജ് ഫേസ് ബുക്കില്‍ കുറിച്ചു.

സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രത്തിന് തുടക്കം കുറിച്ച് സംവിധായകൻ സനൽ വി ദേവൻ

0
സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന 257- മത്തെ ചിത്രം സംവിധാനം ചെയ്യാനോരുങ്ങി സനൽ വി ദേവൻ. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ.