സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി അഭിനയിക്കുവാൻ സെറ്റിൽ എതിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് അദ്ദേഹം. ചിത്രീകരണം പൂജപ്പുര സെൻട്രൽ ജയിൽവളപ്പിൽ ആരംഭിച്ചു. കേന്ദ്രം സിനിമയിൽ അഭിനയിക്കുവാനുള്ള അനുമതി നല്കിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്. കേന്ദ്രമന്ത്രിയുടെ ഓഫീസും സിനിമാ സെറ്റിൽ പ്രവർത്തിക്കും. ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ചിത്രം മാത്യൂസ് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ പൂജ ജയിൽ വളപ്പിൽ വെച്ച് നടന്നു. 2020 ൽ ആണ് സിനിമയുടെ തീരുമാനം ഉണ്ടായതെങ്കിലും പല കാരണങ്ങളാൽ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. ഷിബിൻ ഷാജികുമാറിന്റെതാണു തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ഹർഷവർദ്ധനൻ രമേശ്വരൻ.
Also Read
ഫസ്റ്റ് ലുക് പോസ്റ്ററുമായി പത്മരാജന്‍റെ കഥയില്‍ നിന്നും ‘പ്രാവ്’; സെപ്റ്റംബര്‍ 15- നു തിയ്യേറ്ററിലേക്ക്
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്
മുഹമ്മദ് മുസ്തഫ ചിത്രം ‘മുറ’ ചിത്രീകരണം പൂർത്തിയായി
എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാസ് ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ചിത്രീകരണം പൂർത്തിയായി. 57 ദിവസങ്ങളായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
ഓണം രാമചന്ദ്ര ബോസിനൊപ്പം; പ്രേക്ഷകര്‍ക്ക് ഗംഭീര വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍
നാടാകെ രാമചന്ദ്ര ബോസിന്‍റെ ഗംഭീര പോസ്റ്ററുകളാല്‍ സമൃദ്ധമാണ്. ഓണത്തിന് പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തുന്ന രാമചന്ദ്ര ബോസ് & കോ.
ഏറ്റവും പുതിയ ടീസറുമായി ‘ഫെമിനിച്ചി ഫാത്തിമ’
IFFK FIPRESCI- മികച്ച അന്താരാഷ്ട്ര ചിത്രം , NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ്, IFFK, FFESI കെ ആർ മോഹനൻ അവാർഡ്, BIFF-...







