Sunday, June 7, 2026

‘പൊൻമുട്ടയിടുന്ന’ പൊന്മാൻ; കൊടുക്കൽ വാങ്ങലുകളുടെ സ്ത്രീധനക്കല്യാണം

‘പെണ്ണിന് എന്ത് കൊടുക്കും? എന്ന ആ പഴയ ചോദ്യാവലിയൊക്കെ മാറ്റിപ്പിടിച്ചിരിക്കുകയാണ് സമൂഹം. ‘ഞങ്ങൾക്ക് ഒന്നും വേണ്ട, നിങ്ങളുടെ മോൾക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം’ എന്ന ലൈനിലേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ് സ്ത്രീധനക്കൊതിയന്മാർ. അഭിമാനം പ്രധാന പ്രശ്നമാക്കിയെടുക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ ശരീരം മുഴുവൻ പൊന്നിട്ട് മൂടി പെൺകൂട്ടിയെ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ജീവനൊടുക്കേണ്ടി വന്നിട്ടും ഇന്നും സ്ത്രീധനം കൊടുക്കൽ വാങ്ങലുകളുടെ അയ്യരുകളിയാണ് സമൂഹത്തിൽ.

ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പൂത്തിയ സിനിമ ‘പൊന്മാൻ’ നമ്മളോട് ചർച്ച ചെയ്യുന്നതും ഇതേ സാമൂഹിക വിഷയം തന്നെയാണ്. കൊല്ലം ജില്ലയിൽ നടക്കുന്ന കല്യാണമാണ് സിനിമയിലെങ്കിലും ചർച്ച ചെയ്യുന്നത് എല്ലാ പ്രദേശങ്ങളിലെയും ഒരേ സാമൂഹിക വിപത്തായ സ്ത്രീധനം തന്നെയാണ്. ഇരുപത്തിയഞ്ച് പവനും കാറും വീടും തൊട്ട് പോകുന്നു ലേലം വിളികൾ. വിവാഹകമ്പോളത്തിലെ വില്പ്പനച്ചരക്കുകൾ കാല്പനികമാക്കുന്ന പുതിയ പ്രവണതകളും സമൂഹത്തെ അപകടകരമായ അവസ്ഥയിലേക്കാണു കൊണ്ടെത്തിക്കുന്നത്. അനാവശ്യങ്ങളായ ആർഭാടങ്ങൾ റീലുകളിൽ  വൈറൽ പൊങ്ങച്ചങ്ങളായി ടൈംലൈനുകളിൽ നിറഞ്ഞു നിൽക്കുന്നു. ബേസിൽ ജോസഫ് നായകനായി എത്തിയ പൊന്മാൻ ഇത്തരം വിഷയങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണ്.

പെൺകുട്ടിയല്ല, പവനാണ് ‘കയറിയ’മെന്ന് സമൂഹത്തിന്റെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന സിനിമ. ‘അതങ്ങോട്ട് പുറത്തോട്ടെടുത്ത് ഇടൂ. നാട്ടുകാരൊക്കെ കാണട്ടെ’ എന്ന അമ്മായിയമ്മമാരുടെ സ്ഥിരം പല്ലവി കല്യാണ റീസപ്ഷനിൽ കാതിൽ മുഴങ്ങാത്ത മരുമക്കൾ കുറവായിരിക്കും. അത്കൊണ്ട് തന്നെ ഈ സിനിമ സാമൂഹികമാണ്, ചിലർക്ക് കുറിക്ക് കൊണ്ടേക്കാം. ‘പെണ്ണായാൽ പോണ് വേണമെന്ന’ പാട്ട് ഫോണിൽ റിംഗ് ടോണായി കൊണ്ട് നടക്കുന്ന ബേസിലിന്റെ അജീഷ് എന്ന കഥാപാത്രം നമ്മുടെ ജീവിതപരിസരങ്ങളിൽ നിരവധി കാണാം. കല്യാണത്തിന് 500 സമ്മാനമായി കിട്ടിയാൽ തിരിച്ച് 200 ആയി കൊടുക്കണമെന്ന് അന്തസ്സിന്റെ പുറത്ത് മാത്രം ജീവിക്കുന്ന ഒരുകഥാപാത്രം. പണവും സ്വർണ്ണവും വിവാഹവും ജീവിതത്തിൽ വില്ലനായി എത്തുന്ന പെൺജീവിതങ്ങളെ സിനിമ വെളിച്ചത്ത് കൊണ്ടുവരുന്നു, ആർത്തിയുടെ ഭീകരരൂപമായ ചെറുക്കൻ- പെൺവീട്ടുകാരുടെ ‘അഭിമാന’ത്തെ യും.

ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലാണ് സിനിമയുടെ പ്രമേയം. ജസ്റ്റിൻ മാത്യുവിന്റെയും ജി ആർ ഇന്ദുഗോപന്റെയും തിരക്കഥ. നമ്മുടെ ജീവിതത്തിലൂടെ പലപ്പോഴായി കടന്നുപോയിട്ടുള്ള സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ,  പശ്ചാത്തലങ്ങൾ, സംഭാഷണങ്ങൾ.. അങ്ങനെ പലതും ‘പൊൻമാനി’ലും പ്രകടമാണ്. അതുകൊണ്ടുതന്നെ സിനിമയിലെ ഒരാളായി പ്രേക്ഷകന് മാറാനും കഴിയുന്നു. അജീഷായി ബേസിൽ നമുക്കിടയിലൊരാളായി ഇറങ്ങിവന്നപ്പോൾ നായികയായി അഭിനയിച്ച ലോജോ മോൾ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ഭദ്രമാക്കി. ദീപക് പറമ്പോൽ, സന്ധ്യ രാജേന്ദ്രൻ, ആനന്ദ് മന്മഥൻ, ജയാ കുറുപ്പ്, റെജൂ ശിവദാസ്, ലക്ഷ്മി സഞ്ജു, തുടങ്ങിയവരും  തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. ഓരോ ആളുകളും തീർച്ചയായും കണ്ടിരിക്കേണ്ട ത്രില്ലർ മൂവിയാണ് ‘പൊന്മാൻ’.

spot_img

Hot Topics

Related Articles

Also Read

ആഷിഖ് അബൂ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രീകരണം പൂർത്തിയായി

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബിന്റെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്....

അരിസ്റ്റോ സുരേഷ് നായക വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നസ്ലിൻ, ഗണപതി, ലുക് മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു

0
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, സമീർ കാരാട്ട്, ജോബിൻ ജോർജ്ജ്, സുബീഷ് കണ്ണഞ്ചേരി തുടങ്ങിയവർ നിർമ്മിച്ച് നസ്ലിൻ, ഗണപതി, ലുക് മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ എറണാകുളത്ത് വെച്ച് നടന്നു.

മോഹൻലാലിന്റെ പാൻഇന്ത്യൻ ചിത്രം ‘വൃഷഭ’ ചിത്രീകരണം പൂർത്തിയാക്കി

0
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രീകരണം പൂർത്തിയാക്കിയത്തിന്റെ ആഘോഷം വലിയ കേക്ക് മുറിക്കൽ ചടങ്ങ് നടന്നു. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെ ആണ് ചിത്രം പൂർത്തിയാക്കിയത്. നന്ദാകിഷോർ...

രാഷ്ട്രീയ കേരളത്തെ അസ്വസ്ഥമാക്കിയ ‘തങ്കമണി കൊലക്കേസ്’; ടീസർ റിലീസ്

0
എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്.