Sunday, September 6, 2026

സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങൾ ‘തെക്ക് വടക്ക്’ ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്

സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്കി’ന്റെ ഏറ്റവും പുതിയ  ടീസർ പുറത്തിറങ്ങി. രസകരമായ ടീസറാണ് റിലീസ് ആയിരിക്കുന്നത്. കെ എസ് ഇ ബി എഞ്ചിനീയറായ മാധവനും അരിമിൽ ഉടമ ശങ്കുണ്ണിയുമായാണ് ഇരുവരും എത്തുന്നത്. ജെല്ലിക്കെട്ട്, നൻപകൽ നേരത്ത് മയക്കം, ചുരുളി എന്നീ ചിത്രങ്ങൾക്ക് ശേഷം നോവലിസ്സ് എസ് ഹരീഷ് എഴുതി പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ഈ  ചിത്രത്തിന്റെ ടീസർ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ഇവർക്കിടയിൽ  നടക്കുന്ന താമശകളുടെ രസകരമായ സംഭവമുഹൂർത്തങ്ങളാണ് സിനിമയിലുടനീളം.

മിന്നൽ മുരളി, ആർഡിഎക്സ് എന്നീ സിനിമകളുടെ സഹാനിർമാതാക്കളായ  അൻജന ഫിലിപ്പും ഒടിയൻ സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാറും ചേർന്ന് രൂപീകരിച്ച സിനിമാ നിർമ്മാണ സംരഭത്തിന്റെ ആദ്യ സിനിമയാണ് തെക്ക് വടക്ക്. കോട്ടയം രമേശ്, മെൽവിൻ ജി ബാബു, സ്നേഹ, ശീതൾ, മഞ്ജു ശ്രീ, മെറിൻ ജോസ്, ബാലൻ പാലക്കൽ, വിനീത് വിശ്വം, ജെയിംസ് പാറയ്ക്കൽ, ഷമീർ ഖാൻ എന്നിവർആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതവും ചിത്രത്തിന് പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. വരികൾ ലക്ഷ്മി ശ്രീകുമാർ, ഛായാഗ്രഹണം സുരേഷ്, എഡിറ്റിങ് കിരൺ ദാസ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു

spot_img

Hot Topics

Related Articles

Also Read

‘കണ്ണൂര്‍ സ്ക്വാഡി’ന് പറയാനുണ്ട് അതിജീവിച്ച ‘മഹായാന’ത്തെ കുറിച്ച്

0
അന്ന് അതിജീവിച്ചു കൊണ്ട് മഹായാനം നടത്തിയ സി ടി രാജന്‍ എത്തി നില്‍ക്കുന്നത് കണ്ണൂര്‍ സ്ക്വാഡ് എന്ന സൂപ്പര്‍ ഹിറ്റായ മമ്മൂട്ടി ചിത്രത്തിന് മുന്നിലാണ്. ചിത്രത്തിന്‍റെ തിരക്കഥ സി ടി രാജന്‍റെ മൂത്തമകന്‍ റോബിയുടെതാണ്. സംവിധാനം ഇളയ മകന്‍ റോണിയുടെതും.

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു

0
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.

പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.

അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം

0
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.

പുത്തന്‍ ട്രെയിലറുമായി രാമചന്ദ്ര ബോസ് & കോ; നന്‍മയുള്ള കൊള്ളക്കാരന്‍റെ കഥ

0
ഓണത്തിന് റിലീസാവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തി ഹനീഫ് ആദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് & കോ. ഇപ്പോള്‍ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.