Tuesday, September 8, 2026

തിരൂരിന്‍റെ വാനമ്പാടി അസ്മ കൂട്ടായി അന്തരിച്ചു

തേനൂറും മാപ്പിളപ്പാട്ടുകളുടെ ഇശല്‍ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51- വയസ്സായിരുന്നു. പ്രവാസലോകത്തെയും മലയാളികളുടെയും പ്രിയ ഗായികയുടെ വേര്‍പാടിലാണ് ആസ്വാദകര്‍. മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീലയുടെ വേര്‍പാട് മായും മുന്നെയാണ് അസ്മ കൂട്ടായിയുടെ മരണവാര്‍ത്ത പ്രിയപ്പെട്ടവരെ സങ്കടക്കടലിലേക്ക് ആഴ്ത്തിയത്. നാലുപതിറ്റാണ്ടുകളോളം മാപ്പിളപ്പാട്ടിന്‍റെ ലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു അസ്മ കൂട്ടായി. മലപ്പുറം തിരൂര്‍ സ്വദേശിനിയാണ് അസ്മ. നിരവധി തവണ കേരളത്തിലും വിദേശത്തുമായി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ഖത്തറില്‍ കുടുംബസമേതമായിരുന്നു താമസം. ഏറെ നാളായി തൃശ്ശൂരില്‍ ചികില്‍സയിലായിരുന്നു. തബലിസ്റ്റായ ബാവ എന്ന മുഹമ്മദലിയാണ് ഭര്‍ത്താവ്. മാപ്പിള കല അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ദുബായില്‍ അസ്മ അവസാനമായി 2022 ജൂലൈ 8 നാണ്  പാടുന്നത്.

അഞ്ചാം വയസ്സില്‍ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നു വന്നു. പിതാവ് ഖാദര്‍ ഭായി ഗായകനും തബലിസ്റ്റും മാതാവ് ആമിന ബീവി ഗായികയുമായിരുന്നു. കെ എം ബാപ്പുട്ടി, കെ എം ബവുട്ടി, കെ എം മുഹമ്മദ് കുട്ടി, കെ എം അബൂബക്കര്‍ തുടങ്ങിയ സംഗീത പാരമ്പര്യമുള്ള പിന്‍തലമുറ ആസ്മയുടെ സംഗീതത്തിന് സ്വധീനം ചെലുത്തി. മാതൃസഹോദരിയും ഹാര്‍മോണിസ്റ്റുമായ കെ എം സുബൈദയുടെ ശിഷ്യയായിരുന്നു അസ്മ. നിരവധി ഗായകര്‍ക്കൊപ്പം വേദികള്‍ പങ്കിട്ടു. ഒ എം കരുവാരക്കുണ്ട് രചിച്ചു കോഴിക്കോട് അബൂബക്കര്‍ ഈണം പകര്‍ന്ന പാട്ടുകളും അസ്മ പാടി. നാല്പതാം വര്‍ഷികത്തില്‍ ജന്‍മനാട് ആദരിച്ചു. ലവ് എഫ് എം എന്ന ചിത്രത്തില്‍ അഭിനയിച്ചതും പാട്ട് പാടിയതും ശ്രദ്ധേയമായിരുന്നു. മകള്‍ ഷംന ഗായികയും തബലിസ്റ്റുമാണ്.

spot_img

Hot Topics

Related Articles

Also Read

‘തല തെറിച്ച കൈ’യ്യുമായി സാജൻ ആലുമ്മൂട്ടിൽ

0
കാർമിക് സ്റ്റുഡിയോസിന്റെ ബാനറിൽ സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തലതെറിച്ച കൈ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ദുരൂഹതകളുമായി ‘ഉള്ളൊഴുക്ക്’; ട്രയിലർ പുറത്ത്

0
ജൂൺ 21 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ബോളിവൂഡ് നിർമാതാവ് ഹണി ട്രേഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബേ തുടങ്ങിയവരാണ് സിനിമയുടെ നിർമാതാക്കൾ.

ഗൌതം രവീന്ദ്രന്റെ കഥയും തിരക്കഥയും സംവിധാനവും; ‘ചിത്രീകരണം പൂർത്തിയാക്കി ‘കനോലി ബാന്റ് സെറ്റ്’

0
വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി കെ സുന്ദർ എന്നിവർ നിർമ്മിച്ച് ഗൌതം രവീന്ദ്രൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കനോലി ബാന്റ് സെറ്റ്’ ന്റെ...

കരിയറില്‍ പതിനൊന്നു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ്വ നേട്ടവുമായി എം ജയചന്ദ്രന്‍

0
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പതിനൊന്നു തവണ തേടിയെത്തിയപ്പോള്‍ 17 ആലാപന പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്, ഇദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍.

‘കാതലി’ന് വിജയാഘോഷവുമായി മമ്മൂട്ടി ഫാൻസ് ആസ്ത്രേലിയൻ ഘടകം

0
കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്.