നീരജ് മാധവന്‍, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ അഭിനയിച്ച തകര്‍പ്പന്‍ ചിത്രം ആര്‍ ഡി എക്സിന് പിന്നാലെ ആന്‍റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍റ് ബ്ലോക് ബസ്റ്റര്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രമൊരുങ്ങുന്നു. നവാഗതനായ അജിത്ത് മാമ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രം കടല്‍ പശ്ചാത്തലത്തിലുള്ള ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ്. തമിഴ് സംവിധായകനായ എസ് ആര്‍ പ്രഭാകരന്‍, സലീല്‍- രഞ്ജിത്, ഫാന്‍റം പ്രവീണ്‍, പ്രാശോഭ് വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന് തിരക്കഥ സതീഷ് തോന്നക്കല്‍, റോയലിന്‍ റോബര്‍ട്ട്, അജിത്ത് മാമ്പിള്ളി തുടങ്ങിയവര്‍ നിര്‍വഹിക്കുന്നു. സംഗീതവും പശ്ചാത്തലവും സാം സി എസ്, ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍ സിലോസിസ്.
Also Read
‘ദി ബോഡി’ ക്കു ശേഷം ത്രില്ലര്‍ ഡ്രാമ ചിത്രവുമായി ജിത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്
ജംഗ്ലി പിക്ചേഴ്സും ക്ലൌഡ് 9 പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ കഥയാണ് പറയുന്നത്.
രാജേഷ് രവിയുടെ ചിത്രം ‘സംശയം’ മോഷൻ പോസ്റ്റർ പുറത്ത്
1895 സ്റ്റുഡിയാസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘സംശയം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അഭിനേതാക്കളുടെ ഫോട്ടോ ഇല്ലാതെ പുറത്തിറങ്ങിയ പോസ്റ്റർ...
എ. ബി ബിനിൽ ചിത്രം ‘പൊങ്കാല’; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
എ ബി ബിനിൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം പൊങ്കാലയുടെ ടൈറ്റിൽ പോസ്റ്റർ നടൻ നടൻ ഫഹദ് ഫാസിൽ റിലീസ് ചെയ്തു. രണ്ടായിരത്തിലെ വൈപ്പിൻ, മുനമ്പം തീരദേശകഥകളുടെ പശ്ചാത്തലത്തിലാണ് സിനിമ...
ആവേശം നിറച്ച് ‘ജയിലര്‍’ അതിഥി വേഷത്തില്‍ തിളങ്ങി മോഹന്‍ലാല്‍
ജയിലറി’ന്‍റെ ആവേശക്കടലിലാണ് തിയ്യേറ്ററുകള്‍. കേരളത്തില്‍ രാവിലെ ആറ് മണിമുതല്‍ ചിത്രത്തിന്‍റെ ആദ്യ ഷോ ആരoഭിച്ചിരുന്നു. മുന്നൂറിലധികം തിയ്യേറ്ററുകളിലാണ് ചിത്രം ഓടിയത്.
മൊബൈലിൽ ചിത്രീകരിച്ച സിനിമ; കൌതുകമുണർത്തി ‘ഇന്നലെ’
സീറോ ബജറ്റിൽ ആൻഡ്രോയിഡ് ഫോണിൽ നിർമ്മിച്ച ‘ഇന്നലെ’ കൌതുകമുണർത്തുന്നു. മിസ്റ്റിക് ഫാക്ടറിയുടെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ സപ്ലൈക്കോയിലെ ജീവനക്കാരനായ ബിജു ടി ദേവേന്ദ്രനാണ് നായകനായി എത്തുന്നത്







