Wednesday, October 21, 2026

മോഹൻലാൽ – മേജർ രവി ചിത്രം ‘പഹൽഗാം’ പൂജാകർമ്മങ്ങൾ നടന്നു  

​മേജർ രവിയും മോഹൻലാലും സൈനിക പശ്ചാത്തലത്തിൽ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പഹൽഗാം. ചിത്രത്തിന്റെ പൂജാകർമ്മങ്ങൾ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. ‘കർമ്മയോദ്ധ’ എന്ന ചിത്രത്തിന് ശേഷം  ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരു സൈനിക ചിത്രം ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും, അടുത്തിടെയാണ് ഈ പ്രോജക്റ്റ് വീണ്ടും സജീവമായത്. കാശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

സിനിമ പൂർണ്ണമായും സൈനിക കഥ പറയുന്ന ഒന്നായിരിക്കില്ലെന്നും, അതിനോടൊപ്പം മറ്റ് വൈകാരിക തലങ്ങളും പ്രണയവും നർമ്മവും രാഷ്ട്രീയവും കോർത്തിണക്കിയ ഒരു ഫാമിലി എന്റർടൈനർ ആയിരിക്കും ഇതെന്നും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്. മോഹൻലാലിൻ്റെ കഥാപാത്രം ഒരു റിട്ടയേർഡ് സൈനികൻ ആകാനാണ് സാധ്യത. നിലവിൽ മോഹൻലാൽ മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാൽ, ഈ പ്രോജക്റ്റ് 2026-ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സിനിമയുടെ ഔദ്യോഗികമായ പ്രഖ്യാപനമോ, മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.

spot_img

Hot Topics

Related Articles

Also Read

‘പ്രാവിൻ കൂട് ഷാപ്പു’മായി ശ്രീരാജ് ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെ...

ഡിസംബറിൽ റിലീസാകാനൊരുങ്ങി ‘ഡാൻസ് പാർട്ടി’

0
രാഹുൽ രാജും ബിജിപാലും സംഗീതം ചിട്ടപ്പെടുത്തിയ  ആറ് പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ മൂന്നു ഗാനങ്ങൾ ഡാൻസുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യൻ കൊറിയോഗ്രാഫറായ ഷരീഫ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്

പുള്ളുവൻ കഥയുമായി ‘മായമ്മ’; ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാന വേഷങ്ങളിൽ; ‘കുട്ടന്റെ ഷിനിഗാമി’  ഒറ്റപ്പാലത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
ഇന്ദ്രൻസും ജാഫർ ഇടുക്കിയുമാണ് പ്രധാന വേഷങ്ങളിൽ. ജപ്പാനീസ് പദമായ ഷിനിഗാമിക്ക് കാലൻ എന്നാണർത്ഥം. ഈ ചിത്രത്തിൽ കുട്ടൻ എന്ന ആത്മാവായാണ് ജാഫർ ഇടുക്കി എത്തുന്നത്.

‘മനുഷ്യരോടു ഇത്രമേല്‍ സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന വ്യക്തി’- മധുപാല്‍

0
'മലയാളത്തില്‍ ഏറെ പ്രശസ്തമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ഒരു കലാകാരന്‍റെ വേര്‍പാട് ഒരു വലിയ നഷ്ടമാണ്.'