Sunday, September 6, 2026

രാജേഷ് മാധവൻ ചിത്രം അണിയറയിൽ; നിർമ്മാണം എ വി മൂവീസ്

നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്ത് ഇനി ഉത്തരം എന്ന ചിത്രത്തിന് ശേഷം എ വി മൂവീസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ രാജേഷ് മാധവൻ നായകനായി എത്തുന്നു. തലശ്ശേരിയിൽ വെച്ച് പൂജ ചടങ്ങുകൾ നടന്നു. ദിൽഷാന ആണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത്. മുനീർ മുഹമ്മദുണ്ണിയുടേതാണ് തിരക്കഥ.

സപ്തമശ്രീ തസ്കര, നീലി, എന്നീ ചിത്രങ്ങൾ ക്കും കൂടാതെ സുരേഷ് ഗോപി നായകനായി എത്തി ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ സിനിമകൾക്ക് മുഹമ്മദുണ്ണി തിരക്കഥ എഴുതിയിട്ടുണ്ട്. അൻവർ ഷെരീഫ്, ശ്രവണ, അമ്പിളി അംബാലി, രാജ് ബാൽ, നാദിറ തുടങ്ങിയവരും  പ്രധാനവേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം കണ്ണൻ പട്ടേരി, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം ബിജിപാൽ.

spot_img

Hot Topics

Related Articles

Also Read

കലാഭവൻ ഷാജോൺ പ്രധാന വേഷത്തിൽ; സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന്...

0
എ ഡി 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ് പാ, സനൂപ് സത്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച് കലാഭവൻ ഷാജോൺ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം  സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ മെയ് 17 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘ആവേശം’ ഇനി ആവേശത്തോടെ കാണാം ഒടിടി- യിൽ

0
ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം മെയ് 9- ന് ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത  ഈ പുതിയ ചിത്രം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന്  വ്യാഴായ്ചയാണ്  തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്

ചരിത്രത്തിലാദ്യം; താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മലയാളത്തിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’

0
മേളയുടെ 27 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിനിമയില്‍ വെച്ച് അദൃശ്യ ജാലകങ്ങള്‍ എന്ന മലയാള സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സണ്ണി വെയ് നും ലുക് മാനും കേന്ദ്രകഥാപാത്രമായെത്തുന്ന ‘ടര്‍ക്കിഷ് തര്‍ക്കം’; ടൈറ്റില്‍ റിലീസ് ചെയ്ത് മമ്മൂട്ടി

0
സണ്ണി വെയ് നും ലുക് മാനും കേന്ദ്രകഥാപാത്രമായെത്തുന്ന ‘ടര്‍ക്കിഷ് തര്‍ക്കം’; ടൈറ്റില്‍ മമ്മൂട്ടി റിലീസ് ചെയ്തു. ടൈറ്റില്‍ റിലീസിന് മുന്‍പെ സണ്ണി വെയ് നും ലുക് മാനും തമ്മിലുള്ള വഴക്കും അടിയുമുള്ള  വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍  ശ്രദ്ധേയമായിരുന്നു.

പ്രീപ്രൊഡക്ഷന്‍ ആരംഭിച്ച് ആക്ഷന്‍ ഹീറോ ബിജു 2

0
മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ  ബിജുവിന്‍റെ  രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തിന്‍റെ കൂട്ടുകെട്ടാണ് രണ്ടാംഭാഗത്തും ഉള്ളത്.