അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിൽ നിന്നും 25 വർഷത്തിന് ശേഷം ഇടവേള ബാബു ഒഴിവായതോട് കൂടി പകരം സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജഗദീഷിനെയും ജയൻ ചേർത്തലയെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചവർ. നാലുതവണ എക്സിക്യൂട്ടീവ് അംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018- 21 കാലത്തെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജുപിള്ള പരാജയപ്പെട്ടു. ട്രഷർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതി അംഗം കൂടിയായിരുന്നു ഉണ്ണി മുകുന്ദൻ. സിദ്ദിഖിന്റെ പിൻഗാമി ആയിട്ടാണ് ഉണ്ണി മുകുന്ദൻ ട്രഷർ സ്ഥാനത്തേക്ക് എത്തുന്നത്.
Also Read
മലയാള സിനിമയുടെ അന്ത്യാഞ്ജലി- പി വി ഗംഗാധരന്‍ വിടപറഞ്ഞു
ജനപ്രിയ സിനിമകളുടെ അമരക്കാരനായിമാറിയ പി വി ഗംഗാധരന്‍ തൊട്ടതെല്ലാം പൊന്നാക്കി. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ബഹുമാനത്തോടെ പി വി ജി എന്നു വിളിച്ചു.
ദേശീയ സിനിമാദിനത്തിന് വെറും 99 രൂപയ്ക്ക് സിനിമ കാണാം; വമ്പന്‍ ഓഫറു മായി മള്‍ട്ടി പ്ലെക്സ് അസോസിയേഷന്‍ ഓഫ്...
ഒക്ടോബര്‍ 13- വരെ ഏത് സമയത്തും ഈ സൌജന്യത്തില്‍ ബുക്ക് ചെയ്യാം. ആപ്പുകളില്‍ ബുക്ക് ചെയ്യുമ്പോള്‍ 99 രൂപയ്ക്ക് പുറമെ അധിക ചാര്‍ജും ഈടാക്കുന്നതാണ്. അയിമാക്സ്, 4 ഡിഎക്സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാഗങ്ങളില്‍ ഈ ഓഫര്‍ ലഭിക്കുകയില്ല.
ടോവിനോ തോമസ് ചിത്രം ‘നരിവേട്ട’യ്ക്കു U/A സർട്ടിഫിക്കറ്റ്
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയ്ക്ക് U/A സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലറും പുറത്തിറങ്ങി. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും...
‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ട്രയിലർ പുറത്ത്
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ട്രയിലർ പുറത്തിറങ്ങി. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷാനവാസ്...
ഷാരൂഖ് ഖാനും നയന്‍സും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്
ജവാന്‍റെ കേരളത്തിലും തമിഴ് നാട്ടിലുമുള്ള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം മൂവീസ്.







