Sunday, September 6, 2026

സകല ‘വില്ലത്തരങ്ങളു’മുള്ള വില്ലന്‍; മലയാള സിനിമ കുണ്ടറ ജോണിയെ ഓര്‍ക്കുന്നു, ഓര്‍മ്മകളുടെ വെള്ളിത്തിരയിലൂടെ

രൂപത്തിലും ഭാവത്തിലും മാത്രമല്ല, ഓരോരോ ശരീര ചേഷ്ടകളിലും ‘ഞാന്‍ വില്ലനാ’ണെന്ന് ധ്വനിപ്പിക്കുന്ന നടന്‍. കഥാപാത്രങ്ങളെ ശരീരഭാഷയോടൊപ്പം ചേര്‍ത്തിണക്കിക്കൊണ്ട് പോകുന്ന ഭാവഗരിമ. കുണ്ടറ ജോണി എന്ന അഭിനേതാവിനെ മറക്കില്ല ഒരു സിനിമാപ്രേമിയും. ജീവിതത്തിലും കലയിലും  അദ്ദേഹം എന്നന്നേക്കുമായി വെള്ളിത്തിരയുടെ അഭ്രപാളികളിലേക്ക് മറയുമ്പോള്‍ അദ്ദേഹമാടിതിമിര്‍ത്ത ഓരോ കഥാപാത്രങ്ങളും വേദിയില്‍ ബാക്കിയാകുന്നു. മലയാളി മനസുകളിലെ ആ വേദിയില്‍ ഇനി കുണ്ടറ ജോണിയുടെ കഥാപാത്രങ്ങളും കടന്നുവരികയായി.  

ഗൌരവമുള്ള ഗുണ്ടയായും ചിരിപ്പിക്കുന്ന ഗുണ്ടയായും സഹനടനായും വിഭിന്ന വേഷപ്പകര്‍ച്ചകള്‍.  വിശ്വസിച്ചു കയ്യില്‍ തന്നേല്‍പ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെ യും അദ്ദേഹം പകര്‍ന്നാടുകയായിരുന്നു. 1979- ല്‍ ‘നിത്യവസന്തം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന കുണ്ടറ ജോണി പിന്നീട് നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. ആറാംതമ്പുരാനിലും സ്ഫടികത്തിലും കിരീടത്തിലും നാടോടിക്കാറ്റിലും ഗോഡ് ഫാദറിലു൦ ഭരത്ചന്ദ്രന്‍ ഐ പി എസിലും അദ്ദേഹം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഗുണ്ടാവേഷത്തിലും കാക്കിക്കുള്ളിലെ വില്ലനെയും പേടിപ്പിക്കും വിധം അഭിനയിച്ചു ഫലിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷകളിലെ സിനിമകിലൂടെയും  കുണ്ടറ ജോണിയിലെ വില്ലനെ അറിഞ്ഞു.

എഴുപത്തിയൊന്നാമത്തെ വയസ്സില്‍ ജീവിതത്തില്‍ നിന്നും 44 വര്‍ഷത്തെ കരിയറില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ഓര്‍മകളിലൂടെ, കഥാപാത്രങ്ങളിലൂടെ  ജീവിക്കുകയാണ് സിനിമാലോകം. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തച്ചിലേടത്ത് ചുണ്ടന്‍, വര്‍ണ്ണപ്പകിട്ട്, സമാന്തരം, ആഗസ്ത് 15, ഹലോ, സാഗരം സാക്ഷി, ആനവാല്‍മോതിരം, അവന്‍ ചാണ്ടിയുടെ മകന്‍, ബല്‍റാം v/s താരാദാസ്, മൂന്നാം ഖണ്ഡം, തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. അറിയപ്പെടുന്നൊരു ഫുഡ്ബാള്‍ താരം കൂടിയാണ് ഇദ്ദേഹം. കൊല്ലം ഫാത്തിമ മാതാ കോളേജിലെ അധ്യാപിക സ്റ്റെല്ല ആണ് ഭാര്യ. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ‘മേപ്പടിയാന്‍’ ആണ് ഇദ്ദേഹം അഭിനയിച്ച ഒടുവിലത്തെ സിനിമ.

spot_img

Hot Topics

Related Articles

Also Read

ഹാരി ഹൗഡിനിയായി ആസിഫ് അലി, ജാലവിദ്യക്കാരന്റെ കഥപറയുന്ന ചിത്രം ഉടൻ

0
ആസിഫ് അലിയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്' എന്ന ചിത്രത്തിന്റെഷൂട്ടിങ് സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്ത മാന്ത്രികൻ ഹാരി ഹൗഡിനിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം...

രസകരമായ ടീസറുമായി പ്രാവ്

0
സി ഇ റ്റി സിനിമാസിന്‍റെ ബാനറില്‍ തകഴി രാജശേഖരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരുവനന്തപുരത്തും സമീപ പ്രദേശത്തുമായി നടന്നു. സെപ്തംബര്‍ 15- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

കേരള നിയമസഭാംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിങ് നടത്തി ‘പ്രാവിൻകൂട് ഷാപ്പ്’

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’...

‘രുധിരം’ സിനിമയുടെ  ട്രെയിലർ പുറത്തിറങ്ങി

0
തെന്നിന്ത്യയിലെ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രം രുധിരം ഏറ്റവും ട്രെയിലർ പുറത്തിറങ്ങി. ഉദ്വോഗജനകമായ കഥാമുഹൂർത്തങ്ങളെ കോർത്തിണക്കിയ ട്രയിലറാണ് ചിത്രത്തിലേത്. നവാഗതനായ ജിഷോ ലോൺ ആൻറണി...

പ്രദര്‍ശനത്തിനെത്തി ‘നദികളില്‍ സുന്ദരി യമുന’ മികച്ച സിനിമയെന്ന് പ്രേക്ഷകര്‍

0
ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ നദികളില്‍ സുന്ദരി യമുനയെക്കുറിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റു ശ്രദ്ധേയമാകുകയാണ് ഇപ്പോള്‍.