Sunday, September 6, 2026

ഷാജി കൈലാസ്- ജോജു ജോർജ്ജ് ചിത്രം ‘വരവ്’ പോസ്റ്റർ പുറത്ത്

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വരവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്ജിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ പോസ്റ്റർ റിലീസായിരിക്കുന്നത്. Game of survival എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പോളി എന്ന വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജോജു ജോർജ്ജ് എത്തുന്നത്.  ജോജു ജോർജ്ജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മലയോര മേഖലയാണ് കഥാപാശ്ചാത്തലം. മൂന്നാറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യം തുടക്കം കുറിച്ചത്. ഒരു ആക്ഷൻ ത്രില്ലർ മൂവിയാണ് വരവ്. മലയാളത്തിന്റെ പ്രിയ അഭിനേത്രികളായ വാണി വിശ്വനാഥും  സുകന്യയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, ബാബുരാജ്, ബിജു പപ്പൻ, ബോബികുര്യൻ, കോട്ടയം രമേഷ്, അശ്വിൻ കുമാർ, അഭിമന്യു തിലകൻ, ബാലാജി ശർമ്മ, രാധിക രാധാകൃഷണൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, ചാലി പാലാ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എ കെ സാജനാണ് തിരക്കഥ ഒരുക്കുന്നത്. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ സിനിമകൾക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എ കെ സാജനാണ്. ഛായാഗ്രഹണം എസ്. ശരവണൻ, എഡിറ്റിങ് ഷമീർ മുഹമ്മദ്. മൂന്നാർ, മറയൂർ, ഇടുക്കി, തേനി, കാന്തല്ലൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കും.

spot_img

Hot Topics

Related Articles

Also Read

ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്ത, റിലീസിന് നാല് ദിനങ്ങള്‍ ബാക്കി

0
ആഗസ്ത് 24- നു പുറത്തിറങ്ങാന്‍ ‘കിങ് ഓഫ് കൊത്ത’യ്ക്കിനി നാല് ദിനങ്ങള്‍ ബാക്കി. പ്രീ ബുക്കിങില്‍ ഒരുകോടിയിലേറെ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു

ഇന്ദ്രൻസും ഷാഹീൻ സിദ്ദിഖും  പ്രധാന വേഷത്തിൽ; ചിത്രം നവംബർ 22- ന് തിയ്യേറ്ററുകളിൽ

0
ഇന്ദ്രൻസും ഷാഹീൻ സിദ്ദിഖും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ടു മെൻ ആർമി’ നവംബർ 22 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.  നിസാർ ചിത്രം സംവിധാനം ചെയ്യുന്നത്. എസ് കെ കമ്മ്യൂണിക്കേഷന്റെ ബാനറിൽ കാസിം...

ബിബിൻ ജോർജ്ജ് നായകനാകുന്ന ‘കൂടൽ’; പോസ്റ്റർ റിലീസ്

0
നവാഗതനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജു വാരിയർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജയസൂര്യ,...

ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഒഫീഷ്യൽ ട്രയിലർ പുറത്ത്

0
പുതുമുഖമായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത് ദിലീപ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ദിലീപിന്റെ 150-...

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

0
മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്.