Wednesday, July 22, 2026

എട്ടാമത് മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു; മികച്ച സംവിധായകൻ ബ്ലെസ്സി

മലയാളപുരസ്‌കാര സമിതിയുടെ മലയാളപുരസ്‌കാരം കൊച്ചിയില്‍ കവിയൂര്‍ പൊന്നമ്മ നഗറില്‍ (എറണാകുളം) ജസ്റ്റീസ് പി.എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജി.കെ. പിള്ള തെക്കേടത്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, മധു അമ്പാട്ട്, മരട് രഘുനാഥ്, ചെറുന്നിയൂര്‍ ജയപ്രസാദ്, വാസന്‍, ജനു ആയിച്ചാന്‍കണ്ടി എന്നിവരെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. ബ്ലെസി -(മികച്ച സംവിധായകന്‍ ആടുജീവിതം), മമിത ബൈജു (ജനപ്രിയ നടി പ്രേമലു),രാഹുല്‍ സദാശിവന്‍ (മികച്ച ജനപ്രിയ സിനിമ ഭ്രമയുഗം), അരുണ്‍ നാരായണ്‍ (മികച്ച ചലച്ചിത്ര നിര്‍മാതാവ് ചാവേര്‍, തലവന്‍), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം), അല എസ് നയന(മന്ദാകിനി,ഗോളം), മാനുഷി ഖൈര്‍(അന്വേഷിപ്പിന്‍ കണ്ടെത്തും ), സുരഭി സുഭാഷ് (ആദച്ചായി), അജയ് ജോസഫ് (ആഴം) എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങൾ നല്കി.

മറ്റുപുരസ്കാരങ്ങൾ

കെ.ആര്‍ ഗോകുല്‍ പുതുമുഖ നടന്‍ (ആടുജീവിതം), നേഹ നസ്‌നീന്‍ പുതുമുഖ നടി (ഖല്‍ബ് ),ആനന്ദ് മധുസൂദനന്‍ തിരക്കഥ (വിശേഷം),നഹാസ് നാസ്സര്‍ നവാഗത സംവിധായകന്‍ (അഡിയോ അമിഗോസ് ), അജയന്‍ ചാലിശ്ശേരി കലാസംവിധാനം (മഞ്ഞുമ്മല്‍ ബോയ്‌സ് ), ഹരിതാ ബാലകൃഷ്ണന്‍ ഗായിക (രജനി),ഐസ ഹസ്സന്‍ ബാല നടി ((തലവന്‍),സുദര്‍ശനന്‍ വര്‍ണ്ണം (പരസ്യകല), വി.വി ജോസ് (കഥാപ്രസംഗം), വി. ജെ മാത്യൂസ് വന്യംപറമ്പില്‍ (നോവല്‍), ശ്രീജ അനില്‍കുമാര്‍ (കവിത), ഗോപിനാഥ് പനങ്ങാട് (ഹാസ്യ സാഹിത്യം ),ഷാജി ഇടപ്പള്ളി (മാധ്യമരംഗം ), സി ഐ സി സി ജയചന്ദ്രന്‍ (സാംസ്‌കാരിക പ്രവര്‍ത്തകന്‍) ഉഷ കണവിള്ളില്‍ (വിദ്യാഭ്യാസ പ്രവര്‍ത്തക),ഡോ. ദിവ്യ സുനില്‍ (ആയ്യൂര്‍വേദ ഡോക്ടര്‍),സല്‍ഹ ബീഗം (ജീവകാരുണ്യ പ്രവര്‍ത്തക), സത്കല വിജയന്‍ (ബഹുമുഖ പ്രതിഭ ), പി ആര്‍ അജാമളന്‍ (പ്രകൃതി സംരക്ഷകന്‍), ജെന്‍സില്‍ വര്‍ഗ്ഗീസ് (നവമാധ്യമ രംഗം),ഡെന്നി എസ്.കോളെങ്ങാടന്‍ (സംഘാടകന്‍ ), നിമിഷ രാമചന്ദ്രന്‍ (കവിതാ രചന), രാജേഷ് ബാബു ടി. വി (വാഹന വില്‍പ്പന രംഗത്തെ മലയാളത്തിലെ ആദ്യ പുസ്തകം ), ജോസഫ് എബ്രഹാം(യുവ വ്യവസായി), ടൈറ്റസ് ആറ്റിങ്ങല്‍ (ബഹുമുഖ പ്രതിഭ), അല്‍ഫിയ ജലീല്‍ (കഥ), ഗോവിന്ദന്‍ ദീപ്തി (ചിത്രകല), ജഗദീഷ് പാലയാട്ട് (പാരമ്പര്യ ചിത്രകല), സാബി ക്രിസ്റ്റി (വസ്ത്ര രൂപ കല്‍പ്പന),ടിന്റു ജോഷി (വസ്ത്ര രൂപ കല്‍പ്പന), സെബു വി. വി (ജൈവ കൃഷി), ശ്രുതി സോമന്‍ (മലയാള മങ്ക 1200), ശ്രീജ നായര്‍ (ചമയ കല ), രാജീവ് സ്മാര്‍ട്ട് (നിശ്ചല ഛായാഗ്രാഹകന്‍), ശരത് പാലാട്ട് (നടന്‍),ആര്‍. കെ പള്ളത്ത് (സംവിധായകന്‍). ഇസ്മായില്‍ കൊട്ടാരപ്പാട്ട് സ്വാഗതവും, ജെ. ജെ കുറ്റിക്കാട് നന്ദിയും പറഞ്ഞു.









spot_img

Hot Topics

Related Articles

Also Read

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ  ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ

0
കാവ്യ ഫിലിംസ് കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ എറണാകുളം ഫോർട്ട് കൊച്ചി സി എസ് ഐ ഹെറിടെജ് ബംഗളൊയിൽ വെച്ച് നടന്നു

മനുഷ്യത്വമില്ലായ്മയുടെ ‘ശിലാലിഖിത’ങ്ങൾ

0
ഭീതിദമായ മനുഷ്യത്വമില്ലായ്മയുടെ ചരിത്രലിഖിതങ്ങൾക്ക് മനുഷ്യവംശത്തിന്റെ ജീവകോശങ്ങളുടെ ജനനത്തോളം പഴക്കമുണ്ട്. ചരിത്രങ്ങളിലും സാഹിത്യത്തിലുമെല്ലാം അത് പലപ്പോഴായി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പോലും അട യാളപ്പെടുത്താതെ പോകുന്ന മനുഷ്യത്വമില്ലായ്മയുടെയും സ്വാർഥതയുടെയും കഥ നിമിഷംപ്രതി നടന്നു...

രസകരമായ ടീസറുമായി ‘ഗ് ർർർർ’

0
തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനേയാണ് ടീസരിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

സൈനു ചാവക്കാടന്റെ സംവിധാനത്തിൽ ‘ആരോട് പറയാൻ ആര് കേൾക്കാൻ’ ട്രൈലെർ റിലീസ്

0
ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം 'ആരോട് പറയാൻ ആര്' കേൾക്കാൻ' എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.

ഹിന്ദി നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു

0
‘ബീര്‍ബല്‍ ഖോസ്ല’ എന്ന പേരില്‍ സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു. 84- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം.