Sunday, September 6, 2026

ആഗസ്ത് 18- നു തിയ്യേറ്ററിലേക്കൊരുങ്ങി ‘പോയിന്‍റ് റേഞ്ച്’

സൈനു സംവിധാനം ചെയ്ത് ഡി എം പ്രൊഡക്ഷന്‍ ഹൌസിന്‍റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും നിര്‍മ്മിക്കുന്ന ചിത്രം ‘പോയിന്‍റ് റേഞ്ച്’ ആഗസ്ത് 18- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തില്‍  അപ്പാനി ശരത്താണ് നായകനായി എത്തുന്നത്. ഹരീഷ് പേരടി, ചാര്‍മിള, റിയാസ് ഖാന്‍, മുഹമ്മദ് ഷാരിക്,ശഫീക് റഹ്മാന്‍, സനല്‍ അമാണ്‍, ജോയി ജോണ്‍ ആന്‍റണി, ആരോള്‍ ഡി ശങ്കര്‍,രാജേഷ് ശര്‍മ,ബിജു കരിയില്‍, പ്രേംകുമാര്‍ വെഞ്ഞാറമ്മൂട്, സുമി സെന്‍, ഫെസ്സി പ്രജീഷ്, ഡയാന ഹമീദ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ക്യാമ്പസ് പ്രണയം രാഷ്ട്രീയം എന്നീ പശ്ചാതലങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ വെച്ച് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി. കഥ മിഥുന്‍ സുബ്രനും തിരക്കഥ ബോണി അസ്സനാറും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അലക്സ് ടോണ്‍സ്, വരികള്‍ അജു സാജനും സംഗീതം പ്രദീപ് ബാബുവും സായി ബാലനും ബിമല്‍ പങ്കജുമാണ്.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘പെരുമാനി’

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’യുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസ് ആണ് ട്രയിലർ റിലീസ് ചെയ്തത്.

പുതിയ ചിത്രവുമായി വീണ്ടും ഒന്നിച്ച് കുഞ്ചക്കോയും രതീഷ് പൊതുവാളും

0
കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ്...

‘വരാഹ’ത്തിൽ നായകനായി സുരേഷ് ഗോപി; പോസ്റ്റർ പുറത്ത്

0
മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്.

‘ഐ ആം ഗെയിം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി  എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഐ ആം ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മാസ് എന്റർടൈമെന്റ് മൂവിയാണ്. നഹാസ് ഹിദായത്ത് ആണ് സംവിധാനം. ചിത്രത്തിന്...

‘അകല’ങ്ങളിലെ അരികുജീവിതങ്ങൾ; സിനിമയും ജീവിതാഖ്യാനവും

0
ജീവിതത്തിൽ നിന്നെന്നല്ല, മരണത്തിൽ നിന്ന് പോലും ആത്മാർത്ഥമായ സ്നേഹ ബന്ധങ്ങളെ വിച്ഛേദിക്കാൻ കഴിയെല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് 'അകലെ' എന്ന സിനിമ.