Sunday, September 6, 2026

ബിജു മേനോൻ- ആസിഫ് അലി കൂട്ടുകെട്ട്; ‘തലവൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബിജുമേനോനും ആസിഫ്അലിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തലവൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ബിജു മേനോൻ- ആസിഫ് അലി കോംബോ ഇരുകൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു. തലവനും നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പരസ്പരം പോരടിക്കുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥൻമാരായാണ് ബിജുമേനോനും ആസിഫ് അലിയും എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ തന്നെ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.

ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രത്തിന്റെ നിർമ്മാണം അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്ററൻ എന്നിവരാണ്. ദിലീഷ് പോത്തൻ, മിയ, അനുശ്രീ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ജോജി കെ ജോൺ, ബിലാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട്, എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം ശരൺ വേലയുധൻ, എഡിറ്റിങ് സൂരജ് ഇ എസ്.

spot_img

Hot Topics

Related Articles

Also Read

രസിപ്പിക്കുന്ന ടീസറുമായി ‘മലയാളി ഫ്രം ഇന്ത്യ’

0
ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ രസിപ്പിക്കുന്ന ട്രയിലർ പുറത്തിറങ്ങി.

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

0
നിരവധി ക്ലാസിക് സിനിമകൾ നിർമ്മിച്ച് കൊണ്ട് മലയാള സിനിമയ്ക്ക് അടിത്തറ നല്കിയ വ്യക്തികളിൽ ഒരാളായിരുന്നു ഗാന്ധിമതി ബാലൻ. കഥാമൂല്യമുള്ള സിനിമകൾക്ക് കമ്പോള ചിത്രങ്ങളെക്കാൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥ- ട്രയിലറുമായി ‘ജനനം 1947: പ്രണയം തുടരുന്നു’

0
40 വർഷം ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജിന്റെ ആദ്യ നായക വേഷമാണ് ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ നായികയായി എത്തുന്നു.

ട്രയിലറിൽ തിളങ്ങി മോഹൻലാൽ; കിടിലൻ ഡയലോഗിൽ ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ

0
കിടിലൻ ഡയലോഗുമായി മോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബാന്റെ ടീസർ പുറത്തിറങ്ങി. ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണാൻ പോകുന്നത് നിജം’ ടീസറിലെ ഈ ഡയലോഗ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

രാമചന്ദ്ര ബോസ് & കോ; പ്രസ്സ് മീറ്റില്‍ ശ്രദ്ധേയമായി വിനയ് ഫോര്‍ട്ട്

0
കട്ടിമീശയും മുടിയും ചുവന്ന ടീഷര്‍ട്ടും കൂളിങ് ഗ്ലാസുമിട്ടാണ് വിനയ് ഫോര്‍ട്ട് എത്തിയത്.