Sunday, September 6, 2026

ടൊവിനോയും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി; ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി ചിത്രം ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കൃതി ഷെട്ടിയുടെ ലക്ഷ്മി എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് എ ആര്‍ എമ്മെന്നു ലഭിച്ചിരിക്കുന്ന സൂചന. പൂര്‍ണമായും 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിതെന്ന സവിശേഷതയുണ്ട്. മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ട്രിപ്പിള്‍ റോളില്‍ ടോവിനോ ചിത്രത്തില്‍ എത്തുന്നതാണ് ‘എ ആര്‍ എമ്മി’ലെ മറ്റൊരു സവിശേഷത. ജിതിന്‍ ലാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി ഷെട്ടിയും ഐശ്വര്യ രാജേഷും സുരഭി ലക്ഷ്മിയും നായികമാരായി എത്തുന്നു.

അജയന്‍റെ രണ്ടാം മോഷണം എന്ന ചുരുക്ക പേരാണ് ‘എ ആര്‍ എം’. കൃതി ഷെട്ടി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് എ ആര്‍ എം. പാന്‍ ഇന്ത്യന്‍ ചിത്രമായ എ ആര്‍ എം അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും. മാജിക് ഫ്രെയിംസ്, യു ജി എം മോഷന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഡോ സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുജിത് നമ്പ്യാരുടേതാണ് തിരക്കഥ. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, ഹരീഷ് ഉത്തമന്‍, രോഹിണി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സംഗീതം ദിനു നൈനാന്‍, ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

ഏപ്രിൽ 10- നു എത്തുന്നു ‘മരണമാസ്സ്’

0
സുരേഷ് കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മരണമാസ്സ്’ ഏപ്രിൽ 10- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഹാസ്യത്തിന് കൂടുതൽ...

‘സായവനം’ ഇനി കൽക്കട്ട ഫിലിം ഫെസ്റ്റിവലിലേക്ക്

0
സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം പൂർണമായും ചിറാപുഞ്ചിയിലെ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

250- മത്തെ ചിത്രത്തിൽ ‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ഷൂട്ടിങ് ഉടൻ ആരംഭിക്കും

0
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘പാർട്ട്നേഴ്സ്’ ജൂൺ 28- ന്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ് ജൂൺ 28 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘സീക്രട്ട്’

0
എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിൽ തിരക്കഥയും കഥയും എസ് എൻ സ്വാമി തന്നെയാണ്.