എസ്സാ എന്റർടൈമെന്റിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഐഡി വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. The fake എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുക. ഇന്ദ്രൻസ്, ശാലു റഹീം, കലാഭവൻ ഷാജോൺ, ഭഗത് മാനുവൽ, ബോബൻ സാമുവേൽ, ഉല്ലാസ് പന്തളം, ജസന്യാ ജഗദീഷ്, ജയകൃഷ്ണൻ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, മനോഹരിയമ്മ, ഷൈനി സാറാ, ബേബി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി, എഡിറ്റിങ് റിയാസ് കെ. ബദർ.
ധ്യാൻ ശ്രീനിവാസനും ദിവ്യപിള്ളയും ഒന്നിക്കുന്ന ചിത്രം ‘ഐഡി’ തിയ്യേറ്ററുകളിലേക്ക്
Also Read
ബിജുമേനോൻ നായകനായി എത്തുന്ന ‘തുണ്ട്’; ട്രയിലർ റിലീസിന്
തല്ലുമാല, അയൽവാശി എന്നീ ശ്രദ്ധേയ സിനിമകൾക്ക് ശേഷം ആഷിക് ഉസ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തുണ്ടി’ന്റെ ട്രയിലർ റിലീസ് ചെയ്തു.
ചിരിയുടെ പൂരം തീർക്കുവാൻ ധ്യാൻ ശ്രീനിവാസൻ വീണ്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘കോപ് അങ്കിൾ’
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ വിനയ് ജോസ് സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രം ‘കോപ് അങ്കിൾ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പുതിയ ട്രയിലറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’
കേരളത്തിൽ നടന്ന കൊലപാതകത്തിന്റെ ദുരൂഹമായ ചുരുളഴിക്കുന്ന കഥയുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായായാണ് ടൊവിനോ തോമസ് എത്തുന്നത്.
ട്രയിലറിൽ ആവേശമായി ‘കടകൻ’
ആക്ഷൻ രംഗങ്ങൾ കൊണ്ടും പഞ്ച് ഡയലോഗുകൾ കൊണ്ടും ട്രയിലറിൽ ആവേശമായി തീർന്ന കടകൻ സിനിമയുടെ ട്രയിലർ വ്യൂവേഴ്സ് ഒരു മില്യൺ കവിഞ്ഞു. മാർച്ച് ഒന്നിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.
പെൺജീവിതങ്ങളുടെ ചില നേർക്കാഴ്ചകൾ
(മനോരഥങ്ങൾ- ഭാഗം മൂന്ന്)
ജീവിതങ്ങളെ പച്ചയായി ആവിഷ്കരിക്കുന്നതിൽ പ്രത്യേക കഴിവാണ് സംവിധായകൻ ശ്യാമപ്രസാദിന്. കഥയുടെ സത്ത ചോരാതെ ആത്മാവിനെ ഉള്ളം കയ്യിലൊതൂക്കിക്കൊണ്ട് സിനിമയായി ചിത്രീകരിക്കുമ്പോൾ കഥാപാത്രങ്ങൾ ഓരോന്നായി ഇറങ്ങി വന്നു. അക്ഷരങ്ങളിലൂടെ സങ്കൽപ്പിച്ചെടുത്ത കഥാപാത്രങ്ങൾ...







