ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ൾ ഫെബ്രുവരി 7- നു തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെർടൈമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിൽ ആണ് നിർമ്മാണം. ശരൺ വേണുഗോപാലിന്റെ താണ് രചനയും സംവിധാനവും. സുരാജ് വെഞ്ഞാറമ്മൂട്, ജോജു ജോർജ്ജ്, സരസ ബാലുശ്ശേരി, തോമസ് മാത്യു, അലൻസിയർ, ലോപ്പസ്, ഗാർഗി അനന്തൻ, സജിത മഠത്തിൽ, ഷെല്ലി എൻ. കുമാർ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കൊയിലാണ്ടി ഗ്രാമത്തിലെ ഒരു തറവാട്ടിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ. ഛായാഗ്രഹണം അപ്പു പ്രഭാകർ, സംഗീതം രാഹുൽ രാജ്, ഗാനാരചന റഫീഖ് അഹമ്മദ്, എഡിറ്റിങ് ജ്യോതിസ്വരൂപ് പാന്താ.
Also Read
‘രാമചന്ദ്ര ബോസ് & കോ ‘ ടീസറില്‍ കൊള്ളക്കാരനായി നിവിന്‍ പോളി
മാജിക് ഫ്രയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ജാഫര്‍ ഇടുക്കി, വിജിലേഷ്, വിനയ് ഫോര്‍ട്ട്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
നീണ്ട ഇടവേളയ്ക്ക് ശേഷം ‘ജയ് ഗണേശി’ലൂടെ തിരിച്ചുവരവിനൊരുങ്ങി ജോമോൾ; വിവരങ്ങൾ പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോമോൾ. ഉണ്ണി മുകുന്ദനാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.
സുരേഷ് ഗോപി- ബിജുമേനോന്‍ ചിത്രം ഗരുഡന്‍ നവംബറില്‍ തിയ്യേറ്ററുകളിലേക്ക്
മാജിക് ഫ്രൈംസിന്‍റെ ബാനറില്‍ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് മിഥുന്‍ മാനുവലിന്‍റെതാണ് തിരക്കഥ. അഞ്ചാം പാതിരയാണ് മിഥുന്‍ മുന്‍പ് തിരക്കഥ എഴുതി ശ്രദ്ധേയമായ ചിത്രം. നവംബറില്‍ ഗരുഡന്‍ തിയ്യേറ്ററുകളിലേക്ക് എത്തും.
‘തേരി മേരി’ ചിത്രീകരണം ആരംഭിച്ചു
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണം ആരംഭിച്ചു.
പിറന്നാൾ ദിനത്തിൽ ‘തലവൻ’ മേക്കോവർ വീഡിയോയുമായി ആസിഫ് അലി
ആസിഫലിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ മേക്കോവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിജുമേനോനും ആസിഫ് അലിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് തലവൻ.







