Sunday, September 6, 2026

പത്മഭൂഷൺ നിറവിൽ ശോഭനയും അജിത്തും ബാലയ്യയും; പങ്കജ് ഉദാസിന് മരണാനന്തര ബഹുമതി

പത്മഭൂഷൺ പുരസ്കാരം ചലച്ചിത്ര അഭിനേതാക്കളായ അജിത്തിനും ബാലയ്യയ്ക്കും (നന്ദമൂരി ബാലകൃഷ്ണ ) നടിയും നർത്തകിയുമായ ശോഭനയ്ക്കും നടൻ അനന്ത് നാഗ്, സംവിധായകൻ ശേഖർ കപൂർ, മരണാനന്തര ബഹുമതിയായി ഗസൽ ഗായകൻ പങ്കജ് ഉദാസിനും പത്മഭൂഷൺ നല്കി രാജ്യം ആദരിച്ചു. നടി മമത ശങ്കർക്കും മറാത്തി നടൻ അശോക് സറഫിനും പത്മശ്രീ പുരസ്കാരവും ലഭിച്ചു. അഭിനേതാവ് മാത്രമല്ല, നിർമാതാവും രാഷ്ട്രീയനേതാവും കൂടിയാണ് നന്ദമൂരി ബാലകൃഷ്ണ. ബാലതാരമായി ബാലയ്യ സിനിമയിലേക്ക് ആദ്യ ചുവട് വയ്ക്കുന്നത് പിതാവും സംവിധായകനുമായ എൻ. ടി രാമറാവു സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. മലയാളം , തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലെ സിനിമകളിൽ ഇന്നും സജീവമാണ് നടി ശോഭന. കൂടാതെ ജീവനകലയായ നൃത്തത്തെ കൂടെ കൂടെ കൊണ്ട് പോകുന്നു. അഭിനയിച്ച മിക്ക സിനിമകളിലും ശക്തമായ കഥാപാത്രമായി എത്താൻ ശോഭനയ്ക്ക് കഴിഞ്ഞു. കൂടാതെ ഒരു തവണ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. 2006- ശോഭനയെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്.  അഭിനയിച്ച ഭൂരിപക്ഷം സിനിമകളും ഹിറ്റ് ആക്കി മാറ്റിയ സിനിമയും കഥാപാത്രങ്ങളുമാണ് അജിത്തിന്റേത്.

spot_img

Hot Topics

Related Articles

Also Read

‘ജഗള’ ജൂലൈ 18- നു തിയ്യേറ്ററുകളിൽ എത്തുന്നു

0
മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ പുതിയൊരു സിനിമ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് വരാനൊരുങ്ങുന്നു. ശ്രീദേവ് കപ്പൂർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ , സജിത്ത് പണിക്കർ, ജിതേഷ്...

‘ശ്വാസ’ത്തിൽ ഒരു കൂടിയാട്ടക്കാരന്റെ കഥ; ചിത്രീകരണം തുടങ്ങി

0
എക്കോസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയാ നിർമ്മിച്ച് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ശ്വാസത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു കൂടിയാട്ടക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ശ്വാസം.

വിജയതിലകം ചൂടി നേര്; തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു

0
‘ലാലേട്ടനെ തിരിച്ചു കിട്ടി’യ ആവേശത്തിലാണ് ആരാധകർ. ‘നേര്’ എന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ ഗംഭീര മെക്കോവറുമായി മലയാള സിനിമയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരവിസ്മയം മോഹൻലാൽ.

പുതിയ ട്രയിലറുമായി ‘എൽ എൽ ബി’; ശ്രീനാഥ് ഭാസിയും വിശാഖും നായകന്മാർ

0
ഫറോക്ക് എ സി പി സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസിയും വിശാഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം എൽ എൽ ബിയുടെ ട്രയിലർ റിലീസായി. എം എ സിദ്ദിഖ് ആണ് തിരക്കഥ. ബാച്ചിലേഴ്സിന്റെ കഥപറയുന്ന സിനിമയാണ് എൽ എൽ ബി.

നവംബർ മൂന്നിന് തിയ്യേറ്ററുകളിലേക്ക് പറന്നിറങ്ങാനൊരുങ്ങി ‘ഗരുഡൻ’

0
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത്  അഭിരാമിയാണ്.  മിഥുൻ മാനുവലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചാം പാതിരയാണ് മിഥുൻ മാനുവല് തിരക്കഥ ഒരുക്കിയിരിക്കുന്ന മറ്റൊരു സിനിമ.