Sunday, September 6, 2026

റോഷൻ മാത്യുവും  സെറിൻ ശിഹാബൂം  പ്രധാന കഥാപാത്രങ്ങളാകുന്ന  ‘ഇത്തിരി നേരം’ ഏറ്റവും പുതിയ ട്രയിലർ റിലീസ്

പ്രധാന അഭിനേതാക്കൾ റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇത്തിരി നേരം’ നവംബർ 7 ന്  തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ റിലീസായിരിക്കുകയാണ് ഇപ്പോൾ. പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം മുൻപ് ‘അതിശയങ്ങളുടെ വേനൽ’, ‘ദായം’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വിശാഖ് ശക്തിയുടേതാണ് തിരക്കഥ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ . ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവരാണു നിർമ്മാണം. “First love gets a second chance” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.

നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം: രാകേഷ് ധരൻ, എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം, ഗാനരചന: ബേസിൽ സി. ജെ., പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. 2024- മാർച്ച് 28- ന് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും.

തിയ്യേറ്ററിൽ ചീറിപ്പാഞ്ഞ് ‘ബുള്ളറ്റ് ഡയറീസ്’; ഒരു ബൈക്ക് പ്രേമിയുടെ കഥ ഏറ്റെടുത്ത് പ്രേക്ഷകർ

0
ബി 3 എം ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. കോട്ടയം പ്രദീപ് അവസാന നാളുകളിൽ അഭിനയിച്ച ചിത്രം കൂടിയാണ് ബുള്ളറ്റ് ഡയറീസ്.

‘വെള്ളം ‘ ചിത്രത്തിലെ വാട്ടർമാൻ മുരളി പുതിയ സിനിമ അവതരിപ്പിക്കുന്നു; ‘നദികളില്‍ സുന്ദരി യമുന

0
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

‘സായവനം’ ഇനി കൽക്കട്ട ഫിലിം ഫെസ്റ്റിവലിലേക്ക്

0
സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം പൂർണമായും ചിറാപുഞ്ചിയിലെ മഴയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

55- മത് ഗോവ ചലച്ചിത്രമേള; ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി ‘വീരസവർക്കർ’

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...