Sunday, September 6, 2026

ബിഗ് ബജറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്ത്

ജാനേമൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്തിറങ്ങി. സുഷിൻ ശ്യാമും വേടനും ഒന്നിക്കുന്ന ‘കുതന്ത്രം’ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരത്തിന്റെയാണ്   തിരക്കഥയും.ബിഗ്ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൌബിൻ ഷാഹിർ, ഷോൺ ആൻറണി, ബാബു ഷാഹിർ തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാണം.

 2024- ലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടൻ സലീം കുമാറിന്റെ മകൻ ചന്ദുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സൌബിൻ ഷാഹിർ, ഖാലിദ് റഹ്മാൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, അഭിറാം രാധാകൃഷ്ണൻ, ഗണപതി, വിഷ്ണു രഘു, അരുൺ കുര്യൻ, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം.

spot_img

Hot Topics

Related Articles

Also Read

അപർണ മൾബറി കേന്ദ്രകഥാപാത്രം; ഇന്ത്യയിലെ ആദ്യ A I സിനിമ ഒരുങ്ങുന്നു

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമ ഒരുങ്ങുന്നു.

വിനീത് ശ്രീനിവാസൻ ചിത്രം ‘കരം;’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

0
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ശ്വേത മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നന്ദിത ബോസ് എന്ന കഥാപാത്രമായാണ് ശവത്താ മേനോൻ എത്തുന്നത്....

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘റേച്ചൽ’

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

‘ഒരു അന്വേഷണത്തിന്റെ തുടക്കം;’ പൂജചടങ്ങുകൾ നടന്നു

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിൽ വെച്ച് നടന്നു.

പാട്ടുംപാടി മുകള്‍പ്പരപ്പ് നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു; പുതിയ ഗാനം പുറത്തിറങ്ങി

0
മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. സിബി പടിയറ രചനയ്ക്കു പ്രമോദ് സാരംഗ് സംഗീത സംവിധാനം ചെയ്ത ‘സ്നേഹിതേ...’ എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ  പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍