Wednesday, July 22, 2026

ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിച്ചു.

ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സർക്കാർ നിയമിച്ചു. സൗണ്ട് ഡിസൈനർ, സംവിധായകൻ എന്നീ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ് റസൂൽ പൂക്കുട്ടി. വൈസ് ചെയർപേഴ്സണായി നടിയും AMMA ജനറൽ സെക്രട്ടറിയുമായ  കുക്കു പരമേശ്വരനെ നിയമിച്ചു. സെക്രട്ടറിയായി  സി. അജോയ് തുടരും.  മൂന്ന് വർഷത്തേക്കാണ് പുതിയ ഭരണസമിതിയെ നിയമിച്ചത്.  

പുതിയ ഭരണസമിതിയിൽ ചെയർമാനും വൈസ് ചെയർപേഴ്സണും സെക്രട്ടറിയും ഉൾപ്പെടെ 26 അംഗങ്ങളാണ് ഉള്ളത്. പ്രധാനപ്പെട്ട ചില ജനറൽ കൗൺസിൽ അംഗങ്ങൾ: സിതാര കൃഷ്ണകുമാർ, അമൽ നീരദ്, ശ്യാം പുഷ്കരൻ, സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, മിൻഹാജ് മേഡർ, സോഹൻലാൽ എസ്., ജി.എസ്. വിജയൻ, സാജു നവോദയ. സംവിധായകൻ രഞ്ജിത്ത് ആയിരുന്നു ഇതിനുമുമ്പ് അക്കാദമി ചെയർമാൻ. അദ്ദേഹം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് വൈസ് ചെയർമാനായിരുന്ന നടൻ പ്രേംകുമാർ താൽക്കാലിക ചുമതല വഹിച്ചിരുന്നു.

spot_img

Hot Topics

Related Articles

Also Read

ആദ്യ ഗാനം പുറത്ത് വിട്ട് ‘ഡാൻസ് പാർട്ടി’; ഷൈൻ ടോമും പ്രയാഗയും തകർപ്പൻ പ്രകടനം

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ ഈ ഗാനം ഓഡിയോ ലോഞ്ച് മമ്മൂട്ടിയാണ് നിർവഹിച്ചത്.

ഭഗത് മാനുവലും കൈലാഷും അഷ്ക്കറും ‘ഒരപാര കല്യാണവിശേഷത്തിൽ’; നവംബർ 30-ന് ചിത്രം തിയ്യേറ്ററിലേക്ക്

0
ഭഗത് മാനുവലിനെയും കൈലാഷിനെയും അഷ്ക്കറെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഒരപാര കല്യാണവിശേഷത്തിൽ’ നവംബർ 30- ന് തിയേറ്ററിൽ എത്തുന്നു

അമ്മ വേഷങ്ങളിൽ  മലയാള സിനിമയുടെ പ്രിയങ്കരിയായ കവിയൂർ പൊന്നമ്മ അന്തരിച്ചു

0
അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയുടെയും സിനിമ പ്രേമികളുടെയും മനസ്സിലിടം നേടിയ കവിയൂർ പൊന്നമ്മ അന്തരിച്ചു. 79- വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. നായികയായും സഹനടിയായും നിറഞ്ഞു...

വില്പനക്കെടുക്കാത്ത ജീവിതങ്ങൾ

0
അവനവനെക്കൊണ്ട് സ്വയം ലാഭയേതുമില്ലാതെ ഇരുണ്ട മുറിക്കകത്ത് മറ്റുള്ളവർക്കായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന അനേകം സ്ത്രീജീവിതങ്ങളുടെ  പകർപ്പാണ് മനോരഥങ്ങളിലെ ‘വില്പന’. എം ടി വാസുദേവൻനായരുടെ എട്ട് ചെറുകഥകളെ കോർത്തിണക്കിക്കൊണ്ട് പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന...

ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന ‘പൊങ്കാല’ ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ

0
എ. ബി. ബിനിൽ സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന 'പൊങ്കാല' ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു ആക്ഷൻ കോമഡി ത്രില്ലർ ചിത്രമാണ് പൊങ്കാല.  2000-കളിൽ വൈപ്പിൻ മുനമ്പം...