Sunday, September 6, 2026

മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹാഫ്’ വരുന്നു, സംവിധാനം & തിരക്കഥ സംജാദ്

മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹാഫ്’ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന് സംവിധാനവും  & തിരക്കഥയും ഒരുക്കുന്നത് മുൻപ്  ‘ഗോളം’ സിനിമയുടെ സംവിധായകനായ സംജാദ് ആണ്. രഞ്ജിത്ത് സജീവ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തുന്നു. അമല പോൾ, ഐശ്വര്യ രാജ് എന്നിവരാണു ചിത്രത്തിലെ നായികമാർ. കൂടാതെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി അബ്ബാസ്, സുധീഷ്, മണികണ്ഠൻ, ശ്രീകാന്ത് മുരളി, ബോളിവുഡ് നടൻ റോക്കി മഹാജൻ എന്നിവറും എത്തുന്നു. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഇൻഡസ്ട്രികളിലെ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  

ബാനർ ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ആൻ സജീവ്, സജീവ് എന്നിവരാണു. ഛായാഗ്രഹണം, അപ്പു പ്രഭാകർ, സംഗീതം മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് മഹേഷ് ഭുവനന്ദ്, ആർട്ട് ഡയറക്ഷൻ മോഹൻദാസ്, രാജസ്ഥാനിലെ ജയ്‌സാൽമീറിൽ 150 ദിവസത്തോളം നീണ്ടുനിന്ന പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കി. അവസാന ഘട്ട ചിത്രീകരണം റഷ്യ, പാരീസ് എന്നിവിടങ്ങളിൽ നടക്കാൻ സാധ്യതയുണ്ട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘ഗോളം’, ‘ഖൽബ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് അഭിനയിക്കുന്ന പ്രധാന ചിത്രം കൂടിയാണ് ‘ഹാഫ്’.

spot_img

Hot Topics

Related Articles

Also Read

തെയ്യക്കഥ പറയുന്ന ടീസറുമായി മുകള്‍പ്പരപ്പ്; മാമുക്കോയ അവസാനമായി അഭിനയിച്ച സിനിമ

0
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന മുകള്‍പ്പരപ്പിന്‍റെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് മുകള്‍പ്പരപ്പ്.

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

0
46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.

‘എമ്പുരാന്റെ’ വരവും കാത്ത് ആരാധകർ; പോസ്റ്റർ റിലീസ് നവംബർ- 11 ന് ശനിയാഴ്ച

0
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘എമ്പുരാൻ’ പോസ്റ്റർ റിലീസ് നവംബർ 11- ശനിയാഴ്ച ഉണ്ടാകുമെന്ന് നടൻ പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

‘എമ്പുരാന്’ ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി

0
മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ചിത്രം അണിയറയിൽ പുരോഗമിക്കെ ആര്യയെ നായകനാക്കിക്കൊണ്ട് പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ് മുരളി ഗോപി. എമ്പുരാന്റെ രചന നിർവഹിച്ചത് ഇദ്ദേഹമാണ്. ടിയാൻ എന്ന  ചിത്രത്തിന് ശേഷം മുരളി...

‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.