Tuesday, September 8, 2026

മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ, വിട പറഞ്ഞ് ഷാഫി

മലയാളസിനിമയ്ക്കു എക്കാലത്തും ഓർമ്മിക്കുവാൻ മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. ഏറെ നാളുകളായി അലട്ടിക്കൊണ്ടിരിക്കുന്ന കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും കാരണം ചികിത്സ തേടിയ അദ്ദേഹത്തെ തീവ്രപരിചരണത്തിലൂടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു എങ്കിലും ആരോഗ്യ നിലവഷളായി. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു മുന്നോട്ട് പോയത്. രാജസേനൻ 1995- ൽ സംവിധാനം ചെയ്ത ‘ആദ്യത്തെ കണ്മണി’ എന്ന സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം. പിന്നീട് ജയറാം നായകനായി എത്തിയ ‘വൺമാൻ ഷോ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര്യ സംവിധായകനായി തുടക്കം കുറിച്ചു. പിന്നീട് പുറത്തിറങ്ങിയ സിനിമകളെല്ലാം ഹിറ്റായി. കല്യാണരാമൻ, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, ചോക്ലേറ്റ്, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി പതിനേഴോളം  സിനിമകൾ സംവിധാനം ചെയ്തു. 2022- ൽ പുറത്തിറങ്ങിയ ‘ആനന്ദം പരമാനന്ദം’ ആണ് ഒടുവിലത്തെ സിനിമ. കൂടാതെ ഷാഫി തന്നെ സംവിധാനം ചെയ്ത മേക്കപ്പ് മാൻ, ‘101 വെഡ്ഡിംഗ്സ്’,എന്നീ ചിത്രങ്ങൾക്ക് കഥയും  സംവിധായകൻ സച്ചിക്കൊപ്പം ‘ഷെർലക് ഹോംസിൽ തിരക്കഥയും എഴുതി. ലോലിപോപ്’, ‘101- വെഡ്ഡിംഗ്സ്’ എന്നീ ചിത്രങ്ങളുടെ നിർമാതാവും കൂടിയാണ് ഷാഫി.

spot_img

Hot Topics

Related Articles

Also Read

ആസിഫ് അലി നായകൻ- ‘കിഷ്കിന്ധകാണ്ഡം’ ടീസർ റിലീസ് ഓണത്തിന് ചിത്രം തിയ്യേറ്ററുകളിലേക്ക്

0
ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കിഷ്കിന്ധ കാണ്ഡം ഓണത്തിന് റിലീസ് ആവും. കൂടാതെ ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും പുറത്തിറങ്ങി. കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം...

യവനികയ്ക്കുള്ളിലെ സംവിധായകൻ

0
സമാന്തര സിനിമകളുടെ ആദ്യകാലങ്ങളിലെ പുതിയ കാഴ്ചകളെയും അതിന്‍റെ ആഴങ്ങളെയും പ്രേക്ഷകർ അത്ഭുതത്തോടെയും തെല്ലു സംശയത്തോടെയും വെള്ളിത്തിരയിലേക്ക് വീക്ഷിച്ചു.

ഡിസംബർ 8 ന് ‘പുള്ളി’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്

0
ഡിസംബർ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്ന അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബർ 8 ലേക്ക് മാറ്റി. ചിത്രത്തിന്റെ റപുതുക്കിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്.

മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്‍ജുന്‍

0
തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.