Saturday, September 5, 2026

മാസ്റ്റര്‍ പീസ് ചിത്രങ്ങളുടെ ആര്‍ എസ് വിമല്‍

 ‘അഞ്ച് വര്‍ഷങ്ങള്‍ എന്തൊക്കെപ്പറഞ്ഞാലും മൊയ്തീനായിരുന്നു എന്‍റെ അഞ്ജാതനായ ആ ദൈവം…! അല്ലെങ്കില്‍ പാതിവഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു. ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവ ര്‍ക്കും നന്ദി…’ ‘എന്ന് നിന്‍റെ മൊയ്തീന്‍ ‘ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ തന്‍റെ വിജയ ചിത്രത്തെക്കുറിച്ച് പറയുന്നതാണിത്. മുക്കത്തെ മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം അവിടം ഇതിഹാസമായിരുന്നു. ആ ഇതിഹാസം നെഞ്ചിലേറ്റി നാടായ നാടുതോറും പുഴകളോടും അരുവിയോടും കടലിനോടും ആ പ്രണയ ചരിതം പാടിയൊഴുകിയ ഇരുവഴിഞ്ഞിപ്പുഴയെ ശ്രദ്ധയോടെ ഒരു കലാകാരന്‍ കേള്‍ക്കുകയായിരുന്നു. ജീവിതത്തെ മനോഹരമായ ഒരു കവിത പോലെ ക്യാമറയില്‍ ഒപ്പിയെടുത്ത് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കഴിവുള്ള  സംവിധായകന്‍ ആര്‍ എസ് വിമല്‍. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ‘എന്ന് നിന്‍റെ മൊയ്തീന്‍.’ പൃഥ്വിരാജും പാര്‍വതി തിരുവോത്തും മൊയ്തീനും കാഞ്ചനമാലയുമായെത്തിയ ഈ ചിത്രത്തില്‍ ടോവിനോ തോമസും സുധീര്‍ കരമനയും ബാലയും സായ് കുമാറും ലെനയും സുരഭിയും പ്രധാന വേഷത്തിലെത്തി. 201-5 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്കാരമടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് സ്വന്തമാക്കിയത്.

മധുരവും വേദനയുമുണ്ടായിരുന്നു മൊയ്തീനായുള്ള കാഞ്ചനമാലയുടെ കാത്തിരിപ്പിന്. തന്‍റെ വിരലില്‍ കിടന്ന മോതിരമൂരി പ്രിയപ്പെട്ടവളുടെ വിരളുകളിലണിയിച്ച് അവളുടെ നെറ്റിയില്‍ മുകര്‍ന്നു തിരിഞ്ഞു നടന്ന അതേ വഴി കാഞ്ചനമാലയുടെ കാത്തിരിപ്പിന് ദൈര്‍ഘ്യം കൂട്ടുന്നു. അത് പിന്നെ അവരുടെ ജീവിതാവസാനം വരെ അങ്ങനെ വിജനമായി നീളുകയായിരുന്നു. കൊടുംവേനലില്‍ ഇരുവഴിഞ്ഞിപ്പുഴ വറ്റിവരണ്ടപ്പോഴും കാഞ്ചനമാലയുടെ പ്രണയം കരകവിഞ്ഞൊഴുകി . അത് മൊയ്തീന്‍ എന്ന തീരം തേടിക്കൊണ്ടിരുന്നു. ആ പരിശുദ്ധമായ പ്രണയത്തിനു കാലം നോക്കുകുത്തിയായി. എത്ര തന്‍മയത്വത്തോടെയാണ് ആര്‍ എസ് വിമല്‍ ഈ സിനിമയെ മനോഹരമായൊരു ദൃശ്യാവിഷ്കാരമായി മാറ്റി യെടുത്തത്!  അങ്ങനെ മുക്കം ഗ്രാമത്തില്‍ കാഞ്ചനമാലയുടെയും മൊയ്തീന്‍റെയും പ്രണയം വാമൊഴിയായി മുത്തശ്ശിക്കഥകളിലും നിറഞ്ഞു നിന്നു. ആ പ്രണയത്തിനു മുക്കത്തെ ഓരോ മണ്‍തരികളും കാതുകൂര്‍പ്പി ച്ചു. മൊയ്തീന്‍റെ ഓര്‍മ്മകളുടെ പ്രണയത്തിന്‍റെ തീഷ്ണതകളില്‍ ഉന്‍മാദിയായ കാഞ്ചനയുടെ കാലുകള്‍ക്കും  മനസ്സിനും  വീട്ടുകാര്‍ നല്‍കിയ ചങ്ങലയും കാരാഗൃഹവും അവര്‍ക്ക് മുന്നില്‍ നിഷ്പ്രഭമായിരുന്നു. ആ ഉന്‍മാദത്തെ അത്ര മാത്രം ഉള്‍ക്കൊള്ളാന്‍ സംവിധായകന്‍ വിമലിന് കഴിഞ്ഞിട്ടുണ്ട്. പ്രണയാര്‍ദ്രമായ അനശ്വരതയുടെ ചലി ക്കുന്ന മഹാകാവ്യമായിരുന്നു  വെള്ളിത്തിരയില്‍ സംവിധായകന്‍ നമുക്ക് വേണ്ടി തീര്‍ത്തത്. ആ അനശ്വരതയില്‍ കാഞ്ചനയുടെയുടെയും മൊയ്തീന്‍റെയും മാത്രമല്ല, അവര്‍ ജീവിച്ച ഭൂതകാല വും ഇരുവഴിഞ്ഞിപ്പുഴയുടെ ഓളങ്ങള്‍ക്കൊപ്പം വര്‍ത്തമാനത്തില്‍ നിന്ന് ഭൂതകാലത്തിലേക്ക് നമ്മള്‍ തിരി ച്ചു പോയി. അദേഹത്തിന് അത് കഴിഞ്ഞു  എന്നതാണു ഒരു സംവിധായകന്‍റെ ഏറ്റവും വലിയ വിജയവും. ഈ ചിത്രത്തിലൂടെ മികച്ച അംഗീകാരങ്ങളും സിനിമയെയും സംവിധായകനെയും തേടിയെത്തി.

ഒരു സംവിധായകന് ആദ്യ സിനിമയിലൂടെ തന്നെ മികച്ച വിജയം കൈവരിക്കാന്‍ കഴിയുക അപൂര്‍വ്വമാ ണ്.  ആര്‍ എസ് വിമലിന് ‘എന്ന് നിന്‍റെ മൊയ്തീന്‍ ‘നല്കിയ ജനകീയത അദ്ദേഹത്തെ അടിയുറച്ചൊരു സംവിധായകനാക്കി മാറ്റുകയായിരുന്നു. ആദ്യ സിനിമയുടെ വിജയത്തോടെ പ്രേക്ഷകര്‍ക്ക് തന്നില്‍ നിന്ന് നല്ല സിനിമയ്ക്കായുള്ള പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അത് കൊണ്ട് തന്നെ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയെ അദ്ദേഹം ഗൌരവത്തോടെയാണ് കാണുന്നത്. ‘തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമിക്ക് സമര്‍പ്പണം. തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുന :സൃഷ്ട്ടിക്കപ്പെടുന്നു. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു. ‘ധര്‍മരാജ്യ ‘…. VIRTUAL PRODUCTION ന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന  ആദ്യ ഇന്ത്യന്‍ സിനിമ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു, ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുക. ശ്രീ പത്മനാഭന് പ്രാര്‍ഥനകളോടെ….’ വിമല്‍ തന്‍റെ അടുത്ത സംരഭത്തെ കുറിച്ച് പ്രേക്ഷകരോട് പങ്ക് വെച്ച് ഇങ്ങനെ കുറിച്ചിട്ടു. മുന്നൂറു കോടിയില്‍ ഒരുക്കുന്ന വിക്രം നായകനായ ബഹുഭാഷാ ചിത്രം ‘മഹാവീര്‍ കര്‍ണ’ന്‍റെ ചിത്രീകരണത്തിന്‍റെ സിംഹഭാഗവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ്, ആര്‍ എസ് വിമല്‍ എന്ന നവാഗത സംവിധായകന്‍റെ മാസ്റ്റര്‍ പീസുകള്‍ക്കായി…

spot_img

Hot Topics

Related Articles

Also Read

‘എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ​ഗം​ഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു’- സംവിധായകന്‍ ജയരാജ്

0
'ഡൽഹിയിൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്തൊക്കെ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവിടെ എപ്പോഴുമുണ്ടായിരുന്നു. അവിടെയൊക്കെ മലയാളത്തിന്‍റെ  ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം'

‘ഒരു അന്വേഷണത്തിന്റെ തുടക്കം;’ പൂജചടങ്ങുകൾ നടന്നു

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പി ഡബ്ല്യു ഡി റസ്റ്റ് ഹൌസിൽ വെച്ച് നടന്നു.

ആസ്ത്രേലിയൻ ബോക്സോഫിസിൽ നിറഞ്ഞു നിന്ന് ‘ഭ്രമയുഗം’

0
പതിവിന് വിപരീതമായി മലയാള സിനിമയ്ക്ക് വൻ സ്വീകരണം ലഭിച്ചിരിക്കുകയാണ് ആസ്ത്രേലിയയിൽ. ആസ്ത്രേലിയയിൽ അമ്പതോളം തിയ്യേറ്ററുകളിലും ന്യൂസിലാന്റിൽ പതിനേഴ് തിയ്യേറ്ററുകളിലുമായാണ് സിനിമ പ്രദർശിപ്പിക്കുന്നത്.

‘എക്സിസിറ്റി’ൽ നായകനായി വിശാഖ് നായർ; സംവിധാനം ഷെഹീൻ

0
സംഭാഷണമില്ലാത്ത ചിത്രമെന്നതാണ് എക്സിറ്റിന്റെ  പ്രത്യേകത. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ആനിമേഷൻ ഫ്ലോയിൽ സഞ്ചരിക്കുന്ന കഥാപാത്രമാണ്. മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ് എക്സിറ്റ്.

ട്രയിലറിൽ ആവേശമായി ‘കടകൻ’

0
ആക്ഷൻ രംഗങ്ങൾ കൊണ്ടും പഞ്ച് ഡയലോഗുകൾ കൊണ്ടും ട്രയിലറിൽ ആവേശമായി തീർന്ന കടകൻ സിനിമയുടെ ട്രയിലർ വ്യൂവേഴ്സ് ഒരു മില്യൺ കവിഞ്ഞു. മാർച്ച് ഒന്നിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.