Sunday, September 6, 2026

‘അദൃശ്യജാലകങ്ങൾ’ പോർച്ചുഗൽ ചലച്ചിത്ര മേളയിലും; മികച്ച നടനായി ടൊവിനോ

44- മത് പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫൻന്റാസ്പോർട്ടോ ചലച്ചിത്രമേളയിൽ അദൃശ്യജലകങ്ങളിലെ അഭിനയത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ: ബിജു സംവിധാനം ചെയ്ത ചിത്രമാണ് അദൃശ്യജാലകങ്ങൾ. മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങൾക്കുള്ള ഓറിയന്റ് എക്സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദർശിപ്പിച്ചത്. പോർച്ചുഗൽ ചലച്ചിത്രമേളയുടെ 44 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ നടനെ തേടി മികച്ച നടനുള്ള അവാർഡ് എത്തുന്നത്. 2024 മാർച്ച് ഒന്നുമുതൽ 10 വരെ ആയിരുന്നു മേള അരങ്ങേറിയത്. പ്രദർശിപ്പിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ഇന്ത്യൻ സിനിമയായിരുന്നു അദൃശ്യജാലകങ്ങൾ. പോർച്ചുഗൽ ചലച്ചിത്ര മേളയിൽ കൂടാതെ താലിൻ ബ്ലാക് നൈറ്റ് സ് അന്താരാഷ്ട്ര ചലച്ചിത്ര മേള, ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള, പൂനെ അന്താരാഷ്ട്ര ചലച്ചിത്ര മേള, തുടങ്ങി നിരവധി ചലച്ചിത്ര വേദികളിൽ അദൃശ്യജാലകങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എല്ലനാർ ഫിലിംസിന്റെയും മൈത്രി മൂവി മേക്കേഴ്സിന്റെയും ടോവിനോ തോമസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ രാധിക ലാവു, നവീൻ യേർനേനി, വൈ രവിശങ്കർ,  ടോവിനോ തോമസ് തുടങ്ങിയവരാണ് ചിത്രം നിർമ്മിച്ചത്. യുദ്ധത്തെ ആസ്പദമാക്കിയുള്ള ഒരു സർറിയലിസ്റ്റിക് ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ഈ കഥ ഒരു പ്രത്യേക സ്ഥലത്തെയോ ഭാഷയോ കേന്ദ്രീകരിച്ചിട്ടുള്ളതല്ല. ലോകമെങ്ങും ഒരുപോലെ പ്രധാന്യമുള്ളതാണ്’, എന്നു സംവിധായകൻ ഡോക്ടർ ബിജു സിനിമയെ അടയാളപ്പെടുത്തിയിട്ടുണ്ട്.  മൂന്ന് തവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് ആണ് സംഗീതം നല്കിയിരിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. എഡിറ്റിങ് ഡേവിസ് മാനുവൽ.

spot_img

Hot Topics

Related Articles

Also Read

ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

0
പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

അനൌൺസ്മെന്റ് പോസ്റ്ററുമായി ഫാന്റസി ഹൊറർ ചിത്രം ‘ഗു’; മെയ് 17-ന് റിലീസ്

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ അനൌൺസ്മെന്റ് പോസ്റ്റർ റിലീസായി. മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ഡിസംബർ 25 നു തിയ്യേറ്ററുകളിലേക്ക്

0
മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭ ഡിസംബർ 25-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മോഹൻലാലിന്റെ 65- മത് പിറന്നാൾ ആഘോഷത്തോടനുബന്ധിചച്ച്  പോസ്റ്റർ ഇതിന് മുൻപ്...

തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി ‘ബ്രോ ഡാഡി’

0
മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി.

സൂപ്പർ ഹിറ്റ് ട്രയിലറുമായി ബറോസ്

0
അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മോഹൻലാൽസംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കിടിലം ട്രയിലർ റിലീസായി. വമ്പൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തിന്റെ ട്രയിലർ ഏറ്റെടുത്തിരിക്കുന്നത്. ബറോസിന്റെ ത്രീ ഡി ഓൺലൈൻ ട്രയിലർആണ് ഇപ്പോള് റിലീസായിരിക്കുന്നത്....