Sunday, September 6, 2026

സൈജു കുറുപ്പിന്റെ ആദ്യ നിർമ്മാണ സംരഭം ‘ഭരതനാട്യം’ വരുന്നു

നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും. അങ്കമാലിക്കടുത്ത് മൂക്കന്നൂർ ജോഷ് മാളിൽ സിനിമയുടെ പൂജകർമ്മങ്ങൾ നിർവഹിച്ചു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം കൊളുത്തി. സൈജു കുറുപ്പിന്റെ മാതാവ് സ്വിച്ചോൺ കർമ്മവും നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നല്കി.  തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ, സൈജു കുറുപ്പ് എന്നിവരാണ് നിർമാണം. ജിബു ജേക്കബ്, സിന്റോ ആൻറണി, ‘ഗു’ ചിത്രത്തിന്റെ സംവിധായകൻ മനു രാധാകൃഷ്ണൻ, ഛായാഗ്രഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സൈജു കുറുപ്പാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നാട്ടിൽ ക്ഷേത്ര- ഉത്സവ കാര്യങ്ങൾ നോക്കിനടത്തുന്ന ചെറുപ്പക്കാരനാണ് ഇതിൽ. ഒരു ഫാമിലി എന്റർടൈമെന്റ് മൂവിയാണ് ഭരതനാട്യം. കലാരഞ്ജിനി, സായ് കുമാർ, അഭിറാം രാധാകൃഷ്ണൻ, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ, ശ്രുതി സുരേഷ്, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിങ് ഷഫീഖ്, ഗാനരചന മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. അന്നമനട, മാള, മൂക്കന്നൂർ തുടങ്ങിയ ഇടങ്ങളിൽ ചിത്രീകരണം പൂർത്തിയാകും.

spot_img

Hot Topics

Related Articles

Also Read

ജോജു നായകന്‍, എ കെ സാജന്‍ സംവിധാനം; ട്രെയിലറുമായി പുലിമട

0
എ കെ സാജന്‍ സംവിധാനം ചെയ്ത് ഒക്ടോബര്‍ 26- നു തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം പുലിമടയുടെ  ട്രൈലര്‍ പുറത്ത്. ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും ലിജോമോളുമാണ് നായികമാര്‍.

55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...

പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്

0
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയിലർ പുറത്ത്. ‘ക്രോധത്തിന്റെ ദിനം’ എന്ന അർഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് ചിത്രത്തിന്റെ...

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

0
പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72- വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ച് മെയ് ഒന്നിന് ആയിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല.

ആര്‍ ഡി എക്സിനു ശേഷം ആന്‍റണി വര്‍ഗീസും സോഫിയ പോളും; ചിത്രീകരണത്തിന് തുടക്കമായി

0
ഓണക്കാലത്ത് തിയ്യേറ്ററുകളിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ ആര്‍ ഡി എക്സിന് ശേഷം ആന്‍റണി വര്‍ഗീസും നിര്‍മാതാവ് സോഫിയ പോളും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ശനിയാഴ്ച കൊച്ചിയില്‍ വെച്ചു തുടക്കമായി.