Tuesday, September 8, 2026

‘മൈ ഡിയർ കുട്ടിച്ചാത്തനി’ലെ ബാലതാരം; തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു

പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. ത്രീഡിയിൽ നിർമ്മിച്ച ആദ്യ ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിൽ ഒരാളായി സൂര്യകിരൺ അഭിനയിച്ചിരുന്നു. മഞ്ഞപ്പിത്ത ബാധിതനായ അദ്ദേഹം ചെന്നൈലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത അരസി എന്ന ചിത്രം പുരത്തിറങ്ങാനിരിക്കവേ ആയിരുന്നു മരണം.

1978 ൽ പുറത്തിറങ്ങിയ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് മൌന ഗീതങ്ങൾ, പഠിക്കാത്തവൻ, സത്യഭാമ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ബാലതാരമായി സൂര്യകിരൺ 200- ലേറെ ചിത്രങ്ങൾക്ക് വേണ്ടി അഭിനയിച്ചിട്ടുണ്ട്. 2003- ൽ പുറത്തിറങ്ങിയ ‘സത്യം’ആണ് ആദ്യ സംവിധാനം ചിത്രം. ചാപ്റ്റർ 6, രാജു ഭായ്, ധന 51, ബ്രഹ്മാസ്ത്രം തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് സംവിധാനം ചെയ്തത്. പിന്നീട് സിനിമ മേഖലയിൽ നിന്ന്  ഏറെനാൾ വിട്ടുനിന്ന സൂര്യകിരൺ വീണ്ടും സജീവമാകുന്നത് 2020 ൽ നടന്ന ബിഗ്ബോസ് സീസൺ 4- ലൂടെ ആയിരുന്നു. നിരവധി സിനിമകളിൽ നായികയായി എത്തിയ സുജിതയാണ് സഹോദരി.

spot_img

Hot Topics

Related Articles

Also Read

സിനിമാറ്റിക്കിലേക്കൊരു വൈലോപ്പിള്ളിക്കവിത- ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക്

0
മലയാളത്തിന്റെ പ്രിയങ്കരനായ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയെ മുൻനിർത്തിക്കൊണ്ട് ഡോ: അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൃഷ്ണാഷ്ടമി: the book of dry leaves’ഫസ്റ്റ് ലുക്ക്...

‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ

0
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.

അഭിനയകലയുടെ ‘ഇന്ദ്ര’ജാലക്കാരന്‍

0
ബഹുമുഖത്വമായിരുന്നു അഭിനയ കലയിലെ ഇന്ദ്രന്‍സ്. ഏത് കഥാപാത്രങ്ങളെയും രംഗങ്ങളെയും അദ്ദേഹം അനായാസേനെ ഉള്‍ക്കൊണ്ട് അഭിനയിച്ചു ഫലിപ്പിച്ചു. 2018- ല്‍  ‘ആളൊരുക്കം ‘എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചതോടെ മലയാള സിനിമ വലിയൊരു മാറ്റത്തെക്കൂടി അംഗീകരിക്കലായിരുന്നു.

ഗുളികൻ തെയ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗു’

0
ഫാന്റസി ഹൊറർ ചിത്രമായ ‘ഗു’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു.

നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക്

0
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ്...