Sunday, September 6, 2026

സെല്‍വമണിയും ദുല്‍ഖറും ഒന്നിക്കുന്നു; പോസ്റ്റര്‍ പുറത്ത് വിട്ട് ‘കാന്താ’

സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കാന്താ’ എത്തുന്നു. പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘മികച്ചൊരു ടീമിനൊപ്പം സിനിമ ചെയ്യുന്നു, കാന്തായുടെ ലോകത്തേക്ക് സ്വാഗതം’ ദുല്‍ഖര്‍ കുറിച്ചു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. ദുല്‍ഖര്‍ സല്‍മാന്‍റെ വെഫെയര്‍ ഫിലിംസും റാണ ദ ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലൈഫ് ഓഫ് പൈ ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളില്‍ സെല്‍വമണി പ്രവര്‍ത്തിച്ചിട്ടുണ്ട്.  കാന്തയുടെ മറ്റ് വിശേഷങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രേക്ഷകരെ അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ‘കാന്താ’യുടെ പുതിയ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

spot_img

Hot Topics

Related Articles

Also Read

ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രവുമായി സൌബിനും നമിതപ്രമോദും

0
സൌബിന്‍ ഷാഹിര്‍, നമിതപ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഫാമിലി എന്‍റര്‍ടൈമെന്‍റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നു.

വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥ- ട്രയിലറുമായി ‘ജനനം 1947: പ്രണയം തുടരുന്നു’

0
40 വർഷം ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജിന്റെ ആദ്യ നായക വേഷമാണ് ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ നായികയായി എത്തുന്നു.

‘ഗംഗാധരന്‍ സര്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചൊരു മനുഷ്യസ്നേഹി’- ജി മാര്‍ത്താണ്ഡന്‍

0
ഗൃഹലക്ഷ്മി എന്ന ബാനര്‍ മലയാള സിനിമയ്ക്കു ഒരിയ്ക്കലും മറക്കാന്‍ പറ്റില്ല. ആ ബാനറില്‍ ഒട്ടേറെ മികച്ച  സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചത് പി വി ഗംഗാധരന്‍ സര്‍ എന്ന നിര്‍മ്മാതാവാണ്.'

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

0
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിൻകര കോമള മേനോൻ അന്തരിച്ചു. 96- വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേം നസീറിന്റെ ആദ്യനായിക ആയി അഭിനയിച്ചത് കോമളം...

ആവേശമായി ‘ എമ്പുരാൻ’ ടീസർ

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ട്രയിലർ പുറത്തിറങ്ങിയിട്ടുണ്ട്. മാർച്ച് 27-...