കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് കെ ടി രാജീവും കെ ശ്രീവർമ്മയും ചേർന്നാണ്. കൂടാതെ മെറീന മൈക്കിളും അഞ്ജലി നായരും മറ്റ് പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. കോട്ടയം സോമരാജ്, വിനോദ് തോമസ്, പരസ്പരം പ്രദീപ്, ബിറ്റോ ഡേവിസ്, സൂഫി സുധീർ, അമൃത രാജീവ്, ജിജ സുരേന്ദ്രൻ, രേവതി ശാരി, കെ ടി രാജീവ്, നന്ദൻ ഉണ്ണി, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കെ. ശ്രീവർമ്മയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് ഹരീ മോഹൻദാസ്, സംഗീതം രാജേഷ് ബാബു കെ. ശൂരനാട്, ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന.
Also Read
മോഹൻലാൽ – മേജർ രവി ചിത്രം ‘പഹൽഗാം’ പൂജാകർമ്മങ്ങൾ നടന്നു
മേജർ രവിയും മോഹൻലാലും സൈനിക പശ്ചാത്തലത്തിൽ ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പഹൽഗാം. ചിത്രത്തിന്റെ പൂജാകർമ്മങ്ങൾ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. 'കർമ്മയോദ്ധ' എന്ന ചിത്രത്തിന് ശേഷം ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരു സൈനിക ചിത്രം...
‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’
‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്.
‘എമ്പുരാന്’ ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി
മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ചിത്രം അണിയറയിൽ പുരോഗമിക്കെ ആര്യയെ നായകനാക്കിക്കൊണ്ട് പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ് മുരളി ഗോപി. എമ്പുരാന്റെ രചന നിർവഹിച്ചത് ഇദ്ദേഹമാണ്. ടിയാൻ എന്ന ചിത്രത്തിന് ശേഷം മുരളി...
വയനാട്ടിൽ ചിത്രീകരണം തുടർന്ന് ‘നരിവേട്ട’
വയനാട്ടിൽ ചിത്രീകരണം തുടർന്ന് ‘നരിവേട്ട’ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം നരിവേട്ടയുടെ ചിത്രീകരണം വയനാട്ടിൽ തുടരുന്നു. അനുരാജ് മനോഹർ ആണ് സംവിധാനം. തമിഴ് നടൻ ചേരൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി...
‘നളിനകാന്തി’യുമായി ടി പത്മനാഭന്റെ ജീവിത കഥ ഇനി ബിഗ് സ്ക്രീനിൽ
എഴുത്തുകാരൻ ടി പത്മനാഭന്റെ ജീവിതകഥ പറയുന്ന ചിത്രം വരുന്നു. എഴുത്തുജീവിതത്തിൽ പതിറ്റാണ്ടുകൾ കടന്ന മലയാളികളുടെ പ്രിയ എഴുത്തുകാരന്റെ ജീവിതത്തെ സിനിമയാക്കുന്നത് കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ദ്രോത്ത് ആണ് പത്മനാഭന്റെ ജീവിതത്തെ ദൃശ്യരൂപത്തിൽ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്







