Sunday, September 6, 2026

ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ‘ചെക്ക് മേറ്റ്’ ; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം ചെക്ക് മേറ്റ് എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും സംഗീതവും നിർവഹിച്ചിരിക്കുന്നത് രതീഷ് ശേഖരാണ്. ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന ദൃശ്യവിസ്മയമാണ് ചെക്ക് മേറ്റ് എന്ന ചിത്രത്തിന്റെ പ്രത്യേകത. നിമിഷങ്ങൾക്കകം തന്നെ ട്രയിലർ വൈറലായിക്കഴിഞ്ഞു.

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകാനായി എത്തുന്ന ഈ ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം ലാൽ ആണ്. കൂടാതെ രേഖ ഹരീന്ദ്രൻ, അഞ്ജലി മേനോൻ, വിശ്വം നായർ, രാജലക്ഷ്മി, തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ന്യൂയോർക്കിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഓഗസ്ത് എട്ടിനാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുക. ഗാനരചന: ബി കെ ഹരിനാരായണൻ.

spot_img

Hot Topics

Related Articles

Also Read

തെയ്യക്കഥ പറയുന്ന ടീസറുമായി മുകള്‍പ്പരപ്പ്; മാമുക്കോയ അവസാനമായി അഭിനയിച്ച സിനിമ

0
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന മുകള്‍പ്പരപ്പിന്‍റെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് മുകള്‍പ്പരപ്പ്.

‘വരാഹ’ത്തിൽ നായകനായി സുരേഷ് ഗോപി; പോസ്റ്റർ പുറത്ത്

0
മാവേറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈമെന്റ്സ് ബാനറിൽ വിനീത് ജയ്നും സഞ്ജയ് പടിയൂരും നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്.

ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60- വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്താൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഏറെനാളായി ചികിത്സയിലായിരുന്നു. പ്രമുഖ ചലച്ചിത്ര അഭിനേതാവ് ബാലൻ കെ നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോൽ,...

റിലീസിനൊരുങ്ങി ‘ചാപ്പക്കുത്ത്’

0
ജെ. എസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച് നവാഗതരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചാപ്പക്കുത്ത് ഏപ്രിൽ അഞ്ചിന് തിയ്യേറ്ററുകളിൽ എത്തും. 

ജിത്തുജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ ; ചിത്രീകരണത്തിന് തുടക്കം കുറിച്ചു

0
നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വലതുവശത്തെ കള്ളൻ' എന്ന...