2022- എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും. പുരസ്കാരത്തിനായി 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുക. മലയാളത്തിലെ മമ്മൂട്ടിയും കന്നഡ നടൻ ഋഷഭ് ഷെട്ടിയുമാണ് മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്. ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരം മയക്ക’ത്തിലെ അഭിനയത്തിന് മമ്മൂട്ടി സിനിമാലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. കാന്താര എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ഋഷഭ് ഷെട്ടിയെ പരിഗണിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഋഷഭ് ഷെട്ടി തന്നെയാണ്. ഒക്ടോബറിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
Also Read
‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി
‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്.
ആവേശമായി മലൈക്കോട്ടൈ വാലിബൻ; പുത്തൻ പോസ്റ്റർ പ്രേക്ഷകരിലേക്ക്
മോഹൻലാലിനെ നായകനാക്കി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബാന്റെ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ആവേശമുണർത്തി. സംഘട്ടന രംഗമാണ് ഇത്തവണത്തെ പോസ്റ്ററിൽ ഉള്ളത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്.
പുത്തൻ പോസ്റ്ററുമായി അൻപോട് ‘കണ്മണി’
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ കൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ക്രിയേറ്റീവ് ഫിക്ഷന്റെ ബാനറിൽ...
പുതിയ ചിത്രവുമായി ജയരാജ്; ‘ശാന്തമീ രാത്രിയിൽ’ പോസ്റ്റർ പുറത്ത്
സംവിധായകൻ ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പോസ്റ്റർ ‘ശാന്തമീ രാത്രിയിൽ’ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ജാസിഗിഫ്റ്റ് ആണ് സംഗീതം നിർവഹിക്കുന്നത്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്ന് സംവിധായകൻ പറഞ്ഞു.
കെ...
ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സാത്താൻ’; സാത്താൻ സേവകരുടെ കഥ പറയുന്ന ചിത്രം
മൂവിയോള എന്റർടൈമെന്റിന്റെ ബാനറിൽ ബാനറിൽ കെ എസ് കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സാത്താന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.







