Saturday, September 5, 2026

ഉദ്വേഗജനകമായ കഥാമുഹൂർത്താവുമായി ‘ചെക്ക് മേറ്റ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ

ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം ചെക്ക് മേറ്റ് വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ എത്തുന്നു. കോവിഡ് കാലത്തെ വാക്സിൻ പശ്ചാത്തലമായി നടക്കുന്ന കഥയാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ അനൂപ് മേനോൻ ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് എത്തുന്നത്. ലാൽആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും സംഗീതവും നിർവഹിച്ചിരിക്കുന്നത് രതീഷ് ശേഖരാണ്. ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന ദൃശ്യവിസ്മയമാണ് ചെക്ക് മേറ്റ് എന്ന ചിത്രത്തിന്റെ പ്രത്യേകത. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചെക്ക് മേറ്റിന്റെ ട്രയിലർ  നിമിഷങ്ങൾക്കകം തന്നെ വൈറലായിക്കഴിഞ്ഞു. രേഖ ഹരീന്ദ്രൻ, അഞ്ജലി മേനോൻ, വിശ്വം നായർ, രാജലക്ഷ്മി, തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ന്യൂയോർക്കിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഗാനരചന: ബി കെ ഹരിനാരായണൻ.

spot_img

Hot Topics

Related Articles

Also Read

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തണുപ്പ്’ ട്രെയിലർ പുറത്തിറങ്ങി

0
ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തണുപ്പി’ന്റെ ട്രയിലർ പുറത്തിറങ്ങി. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവർആണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കാശി...

‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ

0
കർണാടകയിലെ (തുളു ) ഒരു ജനവിഭാഗം ആരാധിച്ചു പോന്ന ദേവതകളിൽ ഒന്നായ ‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ. സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്രസംവിധായകനുമാണ് ഇദ്ദേഹം. നിരവധി സംവിധായകർ ‘കൊറഗജ്ജ’...

നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്

0
നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്.  ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം 2019- ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ ആണ്. ഇരുവരും...

മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി സമാറ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി റഹ്മാന്‍

0
മലയാളത്തിലാദ്യം വ്യത്യസ്ത പ്രമേയവുമായി എത്തിയ സൈ- ഫൈ ത്രില്ലര്‍ ചിത്രമാണ് സമാറ.

ഭദ്രദീപം കൊളുത്തി രഞ്ജി പണിക്കർ; പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയുമായി സജിത്ത് ചന്ദ്രസേനൻ

0
ത്രയം, നമുക്ക് കോടതിയിൽ കാണാം എന്നീ ചിത്രങ്ങൾക്ക്  ശേഷം സജിത്ത് ചന്ദ്രസേനൻ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് നടന്നു.