Tuesday, September 8, 2026

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ ജി. പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലനും അമീർ അബ്ദുൾ അസീസ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദീപു കരുണാകരൻ പുറത്ത് വിട്ടു. നവംബർ 22- ന് ചിത്രം റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചു.

ഒരു ഹ്യൂമർ ത്രില്ലർ ജോണർ ആണ് ‘ഞാൻ കണ്ടതാ സാറേ ‘. സുധീർ കരമന, അബ്ദുൾ സമദ്, സാബുമോൻ, ബാലാജി ശർമ്മ, അജിത്ത് ധന്വന്തരി, മല്ലിക സുകുമാരൻ, അഞ്ജന അപ്പുക്കുട്ടൻ, സംവിധായകൻ സുരേഷ് കൃഷ്ണ, ബിജു പപ്പൻ, പാർവതി അരുൺ, ദീപു കരുണാകരൻ, ബിനോജ് കുളത്തൂർ, അർജുൻ നന്ദകുമാർ, അലൻസിയർ, തുടങ്ങിയവർ ആണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. സംഗീതം മനു രമേശ്, എഡിറ്റിങ് എം എസ് അയ്യപ്പൻ നായർ, ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ.  

spot_img

Hot Topics

Related Articles

Also Read

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

മമ്മൂട്ടിയുടെ ഗംഭീര തിരിച്ചുവരവിനെ ആഘോഷമാക്കാൻ ‘കളംകാവൽ’ പുതിയ ടീസർ പുറത്ത്

0
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വേഷപ്പകർച്ചയിൽ മമ്മൂട്ടിയെ സ്ക്രീനിൽ കാണാം. നവംബർ 27-നു ചിത്രം തിയ്യേറ്ററുകളിൽ  പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ...

ഹൊറർ കോമഡി എന്റർടൈനർ ചിത്രവുമായി ‘പ്രകമ്പനം’

0
ഗണപതിയും സാഗർ സൂര്യയും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിന്റെ പൂജാ കർമ്മവും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. നരവസ ഫിലിംസിന്റെയും ലക്ഷ്മീനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ...

ഹാരി ഹൗഡിനിയായി ആസിഫ് അലി, ജാലവിദ്യക്കാരന്റെ കഥപറയുന്ന ചിത്രം ഉടൻ

0
ആസിഫ് അലിയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്' എന്ന ചിത്രത്തിന്റെഷൂട്ടിങ് സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്ത മാന്ത്രികൻ ഹാരി ഹൗഡിനിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം...