Sunday, September 6, 2026

പുതിയ ചിത്രവുമായി വീണ്ടും ഒന്നിച്ച് കുഞ്ചക്കോയും രതീഷ് പൊതുവാളും

കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘എന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. ദിലീഷ് പോത്തൻ, ചിദംബരം, ജാഫർ ഇടുക്കി, സജിൻ ഗോപു, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം അർജുൻ സേതു, സംഗീതം ഡോൺ വിൻസെന്റ്, വയനാട്, തിരുനെല്ലി എന്നിവിടങ്ങളിലായി നവംബറിൽ ചിത്രീകരണമാരംഭിക്കും.

spot_img

Hot Topics

Related Articles

Also Read

ഷാനവാസ് ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് തുടങ്ങി,  ജൂലൈ ആറിന് ചിത്രം തിയ്യേറ്ററിലേക്ക്

0
‘കനകരാജ്യ’ത്തിന്റെ ബുക്കിങ് ആരംഭിച്ചു. ചിത്രം  ജൂലൈ ആറിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

മാധവ് സുരേഷ് ഗോപി നായകൻ; ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെയ്ത് സുരേഷ് ഗോപി

0
‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ചങ് സുരേഷ് ഗോപിയും വഹിത്രത്തിന്റെ നിർമ്മാതാവ് ആർ ബു ചൌധരിയും ചേർന്ന്  നിർവഹിച്ചു.

ഉപാധികളോടെ സ്റ്റേ നീക്കം ചെയ്തു; ‘പൊറാട്ട് നാടകം’ ഇനി തിയ്യേറ്ററിലേക്ക്

0
പകർപ്പാവകാശവുമായി ബന്ധപ്പെട്ട്  ‘പൊറാട്ട് നാടകം’ എന്ന ചിത്രത്തിനെതിരായി വന്ന കേസ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ എറണാകുളം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ നീക്കം ചെയ്തു.

മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’

0
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്