ലൂസിഫറിന്റ രണ്ടാം ഭാഗമായ എമ്പുരാൻ വലിയ വിജയമായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ‘ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനെക്കാൾ വലിയ സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. സ്വപ്നമാണോ എന്ന് തോന്നും വിധത്തിൽ എമ്പുരാൻ വളര്ന്നു കഴിഞ്ഞു എന്നും മോഹൻലാൽ പറഞ്ഞു. കൂടാതെ എമ്പുരാൻ സിനിമ കാത്തിരിക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദികൂടി അറിയിച്ചിരിക്കുകയാണ് അദ്ദേഹം. മൂന്ന് കഥകളായി കിടക്കുന്നതാണ് ലൂസിഫർ. ഈ മൂന്ന് കഥകളും മൂന്ന് സിനിമകളായാണ് പുറത്ത് വരിക. മോഹൻലാൽ, മഞ്ജുവാര്യർ, പൃഥ്വിരാജ്, ടോവിനോ, ആൻറണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
‘ലൂസിഫറിന്റെ വിജയം എമ്പുരാനിലേക്ക്, മൂന്നാം ഭാഗമെത്തുക ഇതിലും ഗംഭീരമായി’; മോഹൻലാൽ
Also Read
നീണ്ട ഇടവേളയ്ക്ക് ശേഷം ‘ജയ് ഗണേശി’ലൂടെ തിരിച്ചുവരവിനൊരുങ്ങി ജോമോൾ; വിവരങ്ങൾ പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോമോൾ. ഉണ്ണി മുകുന്ദനാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.
‘പൊൻമുട്ടയിടുന്ന’ പൊന്മാൻ; കൊടുക്കൽ വാങ്ങലുകളുടെ സ്ത്രീധനക്കല്യാണം
‘പെണ്ണിന് എന്ത് കൊടുക്കും? എന്ന ആ പഴയ ചോദ്യാവലിയൊക്കെ മാറ്റിപ്പിടിച്ചിരിക്കുകയാണ് സമൂഹം. ‘ഞങ്ങൾക്ക് ഒന്നും വേണ്ട, നിങ്ങളുടെ മോൾക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം’ എന്ന ലൈനിലേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ്...
സാബർമതി അവാർഡ് മോളി കണ്ണമ്മാലിക്കും പി. ആർ സുമേരനും
2023- 24 ലെ സാബർമതി ചലച്ചിത്ര കലാമിത്ര പുരസ്കാരത്തിന് മോളി കണ്ണമ്മാലിയെയും മാധ്യമമിത്ര പുരസ്കാരത്തിന് പി. ആർ സുമേരനെയും കാരുണ്യ മിത്ര അവാർഡിന് ബ്രദർ ആൽബിനെയും തിരഞ്ഞെടുത്തു. നവംബർ 1 ന് ഉച്ചയ്ക്ക്...
‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’ ഉടൻ തീയേറ്ററുകളിലേക്ക്
കല്യാണി പ്രിയദർശനും നസ്ലിൻ ഗഫൂറും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ റിലീസായി. ‘ലോകഃ’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ് സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’....
ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ മൂവിയുടെ ചിത്രീകരണം ആരംഭിച്ചു
ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഫാമിലി എന്റർടൈനർമൂവിയുടെ ചിത്രീകരണം വടകരയിലെ ഒഞ്ചിയത്ത് ആരംഭിച്ചു.







