Thursday, July 23, 2026

മനുഷ്യത്വമില്ലായ്മയുടെ ‘ശിലാലിഖിത’ങ്ങൾ

ഭീതിദമായ മനുഷ്യത്വമില്ലായ്മയുടെ ചരിത്രലിഖിതങ്ങൾക്ക് മനുഷ്യവംശത്തിന്റെ ജീവകോശങ്ങളുടെ ജനനത്തോളം പഴക്കമുണ്ട്. ചരിത്രങ്ങളിലും സാഹിത്യത്തിലുമെല്ലാം അത് പലപ്പോഴായി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പോലും അട യാളപ്പെടുത്താതെ പോകുന്ന മനുഷ്യത്വമില്ലായ്മയുടെയും സ്വാർഥതയുടെയും കഥ നിമിഷംപ്രതി നടന്നു കൊണ്ടിരിക്കുന്നു. കാലത്തിന്റെ ഈ നീതികേട് ആണ് എം ടി യുടെ ശിലാലിഖിതം എന്ന ചെറുകഥ. എം ടിയുടെ കഥകളെ മുൻനിർത്തി ആന്തോളജി സീരീസ് പുറത്തിറങ്ങിയപ്പോൾ അതിലൊന്ന് മനുഷ്യമനസ്സിനെ പിടിച്ചുലക്കിയ ശിലാലിഖിതവും ഉണ്ട്.  ഈ കഥയുടെ ആത്മാoശം ചോർന്നു പോകാതെ ചലച്ചിത്ര ഭാഷയിലേക്ക് സംവിധാനം ചെയ്യുന്നതിൽ എല്ലായ്പ്പോഴുമെന്ന പോലെ സംവിധായകൻ പ്രിയദർശൻ വിജയിച്ചിരിക്കുന്നു.

ചരിത്രാന്വേഷകനായ പ്രൊഫ: ഗോപാലൻകുട്ടിയായി എത്തിയത് ബിജു മേനോൻ ആണ്. കാലബന്ധിതമായി ഈ അസമത്വവും മനുഷ്യത്വമില്ലായ്മയും നിർബാധം തുടർന്ന് പോരുന്നിടത്താണ് ശിലാലിഖിതത്തിന് പ്രസക്തിയേറുന്നത്. അമ്മയോട് ടൌണിൽ പുതിയൊരു വീടെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ജനിച്ചുവളർന്ന തറവാട് വിൽക്കുവാൻ പ്രേരിപ്പിക്കുന്നതും കടവിൽ ആത്മഹത്യ ചെയ്യാനായി ചാടിയ അയാളുടെ മുറപ്പെണ്ണും പഴയ കാമുകിയുമായ നാരായണിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിന്നും മുഖം തിരിക്കുന്നതും വേദനജനകമായി അവതരിപ്പിച്ചിരിക്കുന്നു. അയാളുടെ മകൾ രേണു അച്ഛന്റെ മനുഷ്യത്വമില്ലായ്മയ്ക്കു നേരെ ചൂണ്ടുന്ന ചൂണ്ടുവിരൽ ഒരു സമൂഹത്തിന്റെ മുഴുവനായി മാറുന്നു.

മാളുവമ്മ  എന്ന ഗോപാലൻകുട്ടിയുടെ അമ്മ വേഷത്തിൽ എത്തിയ ശാന്തി കൃഷ്ണയുടെ അഭിനയവും പ്രശംസനീയമാണ്. ആധുനികതയിൽ നിന്നുള്ള വിടുതൽ ആണ് തറവാട് പൊളിച്ചു നഗരത്തിലേക്ക് ജീവിതത്തെ പറിച്ചു നടാനുള്ള ഗോപാലൻകുട്ടിയുടെ വ്യഗ്രത. അതിനിടയിൽ എങ്ങോ നഷ്ടപ്പെട്ടു പോകുന്ന മാനുഷിക മൂല്യങ്ങളുടെയും  പ്രതീക്ഷകളുടെയും  കണികയായി അവശേഷിക്കുന്നത്  അയാളുടെ മകൾ രേണുവിലും. വരും  തലമുറകളിലേക്ക് മനുഷികവികാരം പ്രതീക്ഷിക്കുന്ന സിനിമ കാഴ്ചക്കാരായ പ്രേക്ഷകരെയൊ വായനക്കാരെയോ നിരാശപ്പെടുത്തിയിട്ടില്ല, എം. ടിയും സംവിധായകനായ പ്രിയദർശനും.

ഭൂതകാല ഓർമ്മകളുടെ വേട്ടയാടൽ ഗോപാലൻകുട്ടിയെ അപ്പാടെ വിഴുങ്ങുമ്പോൾ അതിൽ നിന്നും യാഥാർഥ്യത്തിൽ നിന്നുമുള്ള അയാളുടെ ഒളിച്ചോടലിനെ കൃത്യമായി ഒടുക്കം തടുത്തുനിർത്തുന്നുണ്ട് , മകൾ രേണു. ഗോപാലൻകുട്ടിയിൽ മാത്രമല്ല, പെൺകുട്ടിയുടെ മരണാസന്നമായ കിടപ്പ് കണ്ടിട്ടും ചെറുവിരലനക്കാത്ത സ്വാർഥതയുടെ ഒരു വലിയ സമൂഹമുണ്ട്, ആ തറവാടിന്റെ മുറ്റത്തും ഉമ്മറത്തും.  എം ടി യുടെ കഥാപാത്രങ്ങളെ, കഥയുടെ സത്തയെ സ്വാംശീകരിച്ച് വളരെ ക്രിയേറ്റീവ് ആയി സ്ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് പ്രിയദർശന്. ചിത്രത്തിൽ ബിജുമേനോൻ ഗോപാലൻകുട്ടിയായി നിറഞ്ഞു നിന്നപ്പോൾ ശാന്തി കൃഷ്ണയും നിള ഭാരതിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാള സാഹിത്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ശിലാലിഖിതം ചലച്ചിത്ര ലോകത്തും മനോരഥങ്ങളിലൂടെ വളരെ സുന്ദരമായി ആലേഖനം ചെയ്യപ്പെട്ടു.

spot_img

Hot Topics

Related Articles

Also Read

മാംഗോ മുറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് വിനീത് ശ്രീനിവാസനും ബേസിലും

0
ജാഫര്‍ ഇടുക്കിയും അര്‍പ്പിത് പി ആറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പുതുമുഖം സ്വിയ നായികയായി എത്തുന്നു. തികച്ചും സവിശേഷമായ കഥയുമായാണ് സിനിമയും പോസ്റ്ററും ഒരുങ്ങുന്നത്.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘എക്കോ’ ഉടൻ തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രം നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ...

പീറ്റര്‍ ഹെയ് നും വിഷ്ണു ഉണ്ണികൃഷ്ണനും എത്തുന്ന ‘ഇടിയന്‍ ചന്തു’വിന്‍റെ ചിത്രീകരണം തുടങ്ങി

0
പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയൊഗ്രാഫറും വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനുമായി എത്തുന്ന ചിത്രം ഇടിയന്‍ ചന്തുവിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ലാല്‍ മീഡിയയില്‍ നടന്നു

‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

0
ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് നടൻ  കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്.

‘നാമനിർദ്ദേശം ചെയ്യപ്പെട്ട  എല്ലാ സിനിമകളും കണ്ടിരിക്കണം’ പുതിയ നിയമവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്

0
ഓസ്കർ വോട്ടിങ് പ്രക്രിയയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട  എല്ലാ സിനിമകളും കണ്ടിരിക്കണമെന്ന് പുതിയ നിയമവുമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. വോട്ടിങിന് മുൻപായി എല്ലാ വിഭാഗങ്ങളിൽ നിന്നും നോമിനേഷനിൽ വരുന്ന...