Sunday, September 6, 2026

പുത്തൻ ടീസറുമായി അരുൺ ബോസിന്റെ ‘മാരിവില്ലിൻ ഗോപുരങ്ങൾ’

അരുൺ ബോസ് സംവിധാനം ചെയ്ത് ശ്രുതി രാമചന്ദ്രൻ, ഇന്ദ്രജിത്ത് സുകുമാരൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ടീസർ റിലീസായി. കോക്കേഴ്സ് മീഡിയ എന്റർടൈമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ മാസം ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ലൂക്ക, മിണ്ടി൦ പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ.

ചിത്രത്തിന് കഥയും തിരക്കഥയും  ഒരുക്കിയിരിക്കുന്നത്   പ്രമോദ് മോഹനാണ്. വസിഷ്ട് ഉമേഷ്, ജോണി ആൻറണി, വിഷ്ണു ഗോവിന്ദ്, സലീം കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വരികൾ വിനായക് ശശികുമാർ, ഛായാഗ്രഹണം ശ്യാമപ്രകാശ്, ചിത്രസംയോജനം ഷൈജൽ പി വി.

spot_img

Hot Topics

Related Articles

Also Read

മോഹന്‍ലാല്‍- ജിത്തുജോസഫ് കൂട്ടുകെട്ടില്‍ ‘നേര്’; മോഷന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

0
കോടതി പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രമാണ് നേര്. ജിത്തു ജോസഫും ശാന്തി മായദേവിയും ചേര്‍ന്നാണ് നേരിന് തിരക്കഥ എഴുതുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ തൃഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സന്തോഷം: കപില്‍ കപിലന്‍

0
ഈ മനോഹര ഗാനം എന്നെ ഏല്‍പ്പിച്ച മണികണ്ഠന്‍ അയ്യപ്പന് ഒരുപാട് നന്ദി. ഞാന്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.

സ്ക്രീനിൽ മിന്നാൻ ഫഹദ് വീണ്ടും ‘ആവേശ’ത്തിൽ; ടീസർ പുറത്ത്

0
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആവേശത്തിന്റെ ടീസർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിൽ മൻസൂർ അലിഖാനും മറ്റൊരു പ്രധാന കഥാപത്രമായി എത്തുന്നുണ്ട്.

ജയസൂര്യ നായകനാകുന്ന ‘കത്തനാരി’ൽ ഇനി പ്രഭുദേവയും

0
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കത്തനാരി’ൽ ഇനി പ്രധാന കഥാപാത്രമായി പ്രഭുദേവയും എത്തും. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് കത്തനാര്.

‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’; ഗൌരി കിഷന്‍ നായികയാകുന്ന ചിത്രത്തിന്‍റെ ട്രൈലര്‍ ഇറങ്ങി

0
ഗൌരി കിഷന്‍ നായികയാകുന്ന ചിത്രം ലിറ്റീല്‍ മിസ്സ് റാവുത്തര്‍ എന്ന ചിത്രത്തിന്‍റ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒക്ടോബര്‍ ആറിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും