Sunday, September 6, 2026

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ കൊച്ചിയിൽ ചിത്രീകരണത്തിന് തുടക്കമായി

ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗേറ്റ് സെറ്റ് ബേബി’ യുടെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ പ്രൊഡക്ഷസിന്റെയും ബാനറിൽ സാം ജോർജ്ജ്, സുനിൽ ജയിൻ, സജീവ് സോമൻ എന്നിവർ  ചേർന്നാണ് നിർമ്മാണം. ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഏതുഹന ഡോക്ടർ നേരിടുന്ന വെല്ലുവിളികളും അതിജീവനവുമാണ് സിനിമയുടെ പ്രതിപാദ്യ വിഷയം.

സാമൂഹികപ്രാധാന്യമുള്ള ഈ ചിത്രം കുടുംബ പ്രേക്ഷകർക്കും  സ്വീകാര്യമാകും വിധത്തിലാണ് നിർമ്മിക്കുക. പതിവുരീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുമ്പോൾ ശക്തമായ സ്ത്രീകഥാപാത്രമായി നിഖില വിമലും എത്തുന്നു. വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേർന്ന് ആണ് രചന നിർവ്വഹിക്കുന്നത്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ ആണ് ചിത്രസംയോജനം. ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ, സംഗീതം സാം സി എസ്.

spot_img

Hot Topics

Related Articles

Also Read

ബിഗ് ബജറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്ത്

0
ജാനേമൻ എന്ന ബ്ലോക് ബസ്റ്റർ സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സി’ലെ പ്രൊമോ സോങ് പുറത്തിറങ്ങി.

കിടിലന്‍ ടീസറുമായി ‘ആന്‍റണി’; മാസ് ആക്ഷന്‍ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ജോജു ജോര്‍ജ്ജും പ്രധാന കഥാപാത്രങ്ങള്‍

0
കല്യാണി പ്രിയദര്‍ശനും ജോജു ജോര്‍ജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ആന്‍റണി’യുടെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി. പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍റണി. നവംബര്‍ 23- നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.

സൌദി വെള്ളക്കയ്ക്കും ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടും തരുൺ മൂർത്തി; നായകനായി മോഹൻലാൽ

0
സൌദി വെള്ളക്കയ്ക്ക, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘l360’ എന്ന ചിത്രത്തിൽ  നായകനായി മോഹൻലാൽ എത്തുന്നു. രജപുത്ര വിഷ്വൽ  മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടൻ’; ടാർസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതകഥ ഇനി വെള്ളിത്തിരയിലേക്ക്

0
ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങളുടെ ലിപ് സിങ്കിലൂടെ വീഡിയോകൾ ചെയ്ത് ലോകമെമ്പാടും ശ്രദ്ധപിടിച്ചുപറ്റിയ ടാർസാനിയൻ ഇൻഫ്ലുവെൻസർ യൂസഫ് കിംസേരെ എന്ന കിലി പോളിന്റെ ജീവിതകഥ ഇനി സിനിമയാകുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ കിലിയുടെ ഇന്സ്റ്റാഗ്രാം...

മാധവ് സുരേഷ് ഗോപി നായകൻ; ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെയ്ത് സുരേഷ് ഗോപി

0
‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ചങ് സുരേഷ് ഗോപിയും വഹിത്രത്തിന്റെ നിർമ്മാതാവ് ആർ ബു ചൌധരിയും ചേർന്ന്  നിർവഹിച്ചു.