Sunday, September 6, 2026

‘മാളികപ്പുറം’ ടീം വീണ്ടും വരുന്നു പുതിയ സിനിമയുമായി

പുരാണകഥയെ അടിസ്ഥാനമാക്കി 2023 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം പുതിയ സിനിമയ്ക്കായി ഒന്നിച്ചിരിക്കുകയാണ് മാളികപ്പുറം ടീം. മാളികപ്പുറത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദേവനന്ദയും ശ്രീപദ് യാനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥകൃത്ത് അഭിലാഷ് പിള്ളയും ആണ് സംവിധാനവും തിരക്കഥയും. അഭിലാഷ് പിള്ളയുടെ ജന്മദിനത്തിൽ നിർമാതാവ് മുരളി കുന്നുംപുറത്ത് ആണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.

‘എപ്പോഴും നിറഞ്ഞ സ്നേഹത്തോടെയും ഹൃദ്യമായ ചിരിയോടെയും വലിയ ഊർജത്തോടെയും എനിക്ക് കാണാനാകുന്ന എന്റെ പ്രിയ സുഹൃത്ത് അഭിലാഷിന് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഈ സന്തോഷകരമായ വേളയിൽ ഇരട്ടി മധുരം എന്നോണ്ണം എല്ലാവരോടും ഒരു സന്തോഷം ഞാൻ പങ്കുവെക്കുന്നു. മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിക്കുകയാണ്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ശ്രീ. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വാട്ടർമാൻ ഫിലിംസ് എൽ.എൽ.പിയുടെ ബാനറിൽ ഞാനും സ്പീഡ് വിങ് സർവീസസിന്റെ ബാനറിൽ ശ്രീ സനിൽ കുമാർ ബിയും ചേർന്ന് ഒരുക്കാൻ പോകുകയാണ്. ഈ വർഷം തന്നെ ഞങ്ങളുടെ ആ സ്വപ്ന സിനിമ നിങ്ങളുടെ മുൻപിലേക്ക് എത്തും. എല്ലാവരുടെയും സ്നേഹവും പ്രാർഥനയും ഞങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്’, മുരളി ഫെയ്സ്ബുക്കിൽ കുറിച്ചു. സംഗീതം രഞ്ജിൻ രാജൻ.


spot_img

Hot Topics

Related Articles

Also Read

ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സൂക്ഷ്മദർശിനി’

0
ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം.

മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’

0
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്

‘ചാവേറി’ന്‍റെ ട്രൈലറില്‍ കിടിലന്‍ ലുക്കിലെത്തി കുഞ്ചാക്കോ ബോബന്‍

0
സ്വന്തം ജീവിതവും ജീവനും കുടുംബവും ഹോമിച്ച് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാകുന്ന ഉയിര് കൊടുക്കുന്നവരുടെ പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ചാവേര്‍.

തരംഗമാകാൻ വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’; ടീസർ റിലീസ്

0
ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പൊളിയും പ്രധാന കഥാപാത്രമായി എത്തുന്ന ‘വർഷങ്ങൾക്ക് ശേഷം’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

‘തണ്ണീർ മത്തൻ ദിനങ്ങളി’ൽ നിന്ന്  നിന്ന് ‘പ്രേമലു’വിലേക്കുള്ള ദൂരം; തിയ്യേറ്ററിൽ ചിരിയുടെ പൂത്തിരികൾ കൊളുത്തി സംവിധായകനും സംഘവും

0
കൌമാരകാലം മുതൽ യൌവനകാലം വരെ അടിച്ചുപോളിച്ചു ജീവിക്കുന്ന പുതുതലമുറയെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനും അഭിനേതാക്കളും. പുതുതലമുറയെ സിനിമയിൽ അഭിനയിപ്പിക്കുന്നതിലൂടെ മാത്രമല്ല, പുതിയ കാലത്തെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിച്ച സിനിമകൂടിയാണ് പ്രേമലു.